Friday , January 24 2020
Breaking News

കാസര്‍കോട് സ്വദേശി ദുബായില്‍ മരിച്ചനിലയില്‍

ദുബൈ: കാസര്‍കോട് സ്വദേശി ദുബായിലെ താമസ സ്ഥലത്ത് മരിച്ചനിലയില്‍. കസബ സ്വദേശി കുഞ്ഞിരാമന്റെ മകന്‍ ബാലകൃഷ്ണനെയാണ് (59) ശനിയാഴ്ച രാത്രി ബര്‍ ദുബായിലുള്ള താമസ സ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. സുഹൃത്തുക്കള്‍ക്കൊപ്പം ദുബായില്‍ മത്സ്യവ്യാപാരം നടത്തിവരുകയായിരുന്നു ബാലകൃഷണന്‍. മഞ്ജുഷയാണ് ഭാര്യ. മാതാവ് ലക്ഷ്മി.

ചൊവ്വാഴ്ച വൈകുന്നേരം നാലുമണിക്ക് സോനാപൂര്‍ എംബാമിംഗ് സെന്ററില്‍ പൊതുദര്‍ശനത്തിനുവയ്ക്കുന്ന മൃതദേഹം ബുധനാഴ്ച പുലര്‍ച്ചെ ദുബായില്‍
നിന്ന് മംഗലാപുരത്തേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സാമൂഹ്യ പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി അറിയിച്ചു.

RANDOM NEWS

കാസര്‍കോട് ഗവ. കോളേജില്‍ അറബി ഭാഷാ സാഹിത്യ ഗവേഷണ കേന്ദ്രം

കാസര്‍കോട് : കാസര്‍കോട് ഗവണ്മെന്റ് കോളേജ് അറബിക് ഡിപ്പാര്‍ട്‌മെന്റ്‌നെ ഭാഷ സാഹിത്യ ഗവേഷണ കേന്ദ്രമായി കണ്ണൂര്‍ യൂണിവേഴ്‌സിറ്റി അംഗീകരിച്ചു . …