Thursday , December 12 2019
Breaking News

കാസര്‍കോട് സ്വദേശി മംഗളൂരുവില്‍ കൊല്ലപ്പെട്ടു

മംഗ്‌ളൂരു : കാസര്‍കോട് സ്വദേശി മംഗളൂരുവില്‍ കൊല്ലപ്പെട്ടു. കാസര്‍കോട് പുത്തിഗെ പള്ളയിലെ അനന്ത ശര്‍മയുടെ മകന്‍ സി.എച്ച്.സുദര്‍ശന്‍ (20) ആണു മരിച്ചത്. തൊക്കോട്ട് കാപ്പിക്കാടെ കുപ്രസിദ്ധ ക്രിമിനല്‍ ഡി.കെ.രക്ഷിതും സംഘവുമാണു കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.
കൊല നടത്തിയതായി രക്ഷിത് തന്നെ പൊലീസിനെ അറിയിച്ചിരുന്നു. വെള്ളിയാഴ്ച രാത്രി വൈകിയാണു കൊല നടത്തിയതായി രക്ഷിത് തന്നെ പോലീസിനെ അറിയിച്ചിരുന്നു.

വെള്ളിയാഴ്ച രാത്രി വൈകിയാണ് കൊല നടത്തിയതായി രക്ഷിത് പോലീസ് സ്റ്റേഷനില്‍ വിളിച്ച് അറിയിച്ചത്. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ തൊക്കോട്ട് ഉല്ലബയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിനു സമീപം റെയില്‍വേ ട്രാക്കിനരികില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. വെള്ളിയാഴ്ച രാത്രി പിടിയിലായാല്‍ പൊലീസ് തന്നെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുമെന്നു ഭയക്കുന്നതായും ശനിയാഴ്ച കോടതിയില്‍ കീഴടങ്ങുമെന്നും രക്ഷിത് വിളിച്ച് പറഞ്ഞതായും സൂചനയുണ്ട്.

RANDOM NEWS

ഇലകള്‍ പറിക്കുന്നതിനിടെ കാല്‍ വഴുതി കുളത്തില്‍ വീണ് യുവാവ് മരിച്ചു

മഞ്ചേശ്വരം : ഇലകള്‍ പറിക്കുന്നതിനിടെ കാല്‍ വഴുതി കുളത്തില്‍ വീണ് കൂലിപണിക്കാരനായ യുവാവ് മരിച്ചു. മിയാപദവ് ബാളിയൂരിലെ പരേതനായ നാരായണന്‍-കല്യാണി …