Monday , March 30 2020
Breaking News

കുട്ടിയെ കൊല്ലാന്‍ ശരണ്യ നേരത്തെയും ശ്രമിച്ചു’; കൊല്ലാന്‍ പറഞ്ഞിരുന്നില്ലെന്നു കാമുകന്‍

കണ്ണൂര്‍ : തയ്യിലില്‍ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ശരണ്യയ്ക്കുമേല്‍ കാമുകന്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നൊയെന്നു അന്വേഷണസംഘം പരിശോധിക്കും. ഭര്‍ത്താവ് പ്രണവിന്റെ മൊഴിയില്‍, കുട്ടിയെ കൊലപ്പെടുത്തിയതില്‍ ഭാര്യയുടെ കാമുകനും പങ്കുണ്ടാകാമെന്ന സൂചനയുണ്ടായിരുന്നു. കൊലപാതകത്തിനു തലേന്നു വൈകിട്ട്
ശരണ്യയുമായി വീടിനു സമീപം കൂടിക്കാഴ്ച നടത്തിയതായി പൊലീസിന്റെ ചോദ്യം ചെയ്യലില്‍ കാമുകന്‍ സമ്മതിക്കുകയും ചെയ്തു.

രണ്യയുടെ അറസ്റ്റ് രേഖപ്പെടുത്തുന്നതിനു മുന്‍പു കാമുകനെ വിളിച്ചുവരുത്തി പൊലീസ് മൊഴിയെടുത്തിരുന്നു. ശരണ്യയെ വിവാഹത്തിനു നിര്‍ബന്ധിച്ചിട്ടില്ലെന്നും കുഞ്ഞിനെ കൊലപ്പെടുത്താനുള്ള ആസൂത്രണത്തെക്കുറിച്ച് അറിവില്ലായിരുന്നുവെന്നുമുള്ള ഇയാളുടെ മൊഴി പൊലീസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല. വലിയന്നൂര്‍ സ്വദേശിയായ ഇയാളെ ഇന്നു വീണ്ടും പൊലീസ് ചോദ്യം ചെയ്യും.

കുഞ്ഞ് കൊല്ലപ്പെടുന്നതിന്റെ തലേദിവസം ശരണ്യയുടെ വീടിന്റെ പരിസരത്ത് കാമുകന്‍ എത്തിയതായി അയല്‍വാസി മൊഴി നല്‍കിയിരുന്നു. ശരണ്യയെ കാണാന്‍ എത്തിയതാണെന്ന് സമ്മതിക്കുമ്പോഴും കുഞ്ഞിനെ കൊല്ലാന്‍ ഒരിക്കലും പറഞ്ഞിരുന്നില്ലെന്നും കാമുകന്‍ ആവര്‍ത്തിച്ചു. ശരണ്യയും കാമുകനും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതിനും തെളിവു ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഭര്‍ത്താവ് പ്രണവിനെയും കൂടുതല്‍ ചോദ്യം ചെയ്യും. കുട്ടിയെ കൊലപ്പെടുത്താന്‍ ശരണ്യ മുന്‍പും ശ്രമിച്ചിരുന്നു എന്ന സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതും അന്വേഷണസംഘം വിശദമായി പരിശോധിക്കുന്നുണ്ട്.

RANDOM NEWS

പായിപ്പാട് ആയിരക്കണക്കിന് അതിഥി തൊഴിലാളികള്‍ തെരുവില്‍; നാട്ടില്‍ പോകണമെന്ന് ആവശ്യം

പായിപ്പാട്: നാട്ടിലേക്ക് മടങ്ങിപ്പോകാന്‍ വാഹനം ആവശ്യപ്പെട്ട് കോട്ടയം ചങ്ങനാശ്ശേരിക്കടുത്ത് പായിപ്പാട്ട് അതിഥി തൊഴിലാളികളുടെ വന്‍പ്രതിഷേധം. പ്രധാനമന്ത്രി പ്രഖ്യാപിച്ച 21 ദിവസത്തെ …