Tuesday , April 7 2020
Breaking News

കുണ്ടാര്‍ ബാലന്‍ വധ കേസില്‍ വിചാരണ ആരംഭിച്ചു

കാസര്‍കോട് : കോണ്‍ഗ്രസ് കാറഡുക്ക മണ്ഡലം വൈസ് പ്രസിഡണ്ടായിരുന്ന ടി ബാലകൃഷ്ണന്‍ എന്ന കുണ്ടാര്‍ ബാലനെ കൊലപ്പെടുത്തിയ കേസില്‍ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്)യില്‍ വിചാരണ ആരംഭിച്ചു. കുണ്ടാറിലെ രാധാകൃഷ്ണന്‍ എന്ന ഓബി രാധ (51), ആദുരിലെ വിജയന്‍ കട്ടത്തുബയല്‍ (38), കുണ്ടാറിലെ കുമാരന്‍ (49), അത്തനാടിയിലെ ദിലീപ്കുമാര്‍(38) എന്നിവരാണ് കേസിലെ പ്രതികള്‍.

2008 മാര്‍ച്ച് 27നു മുള്ളേരിയ കുണ്ടാറിനടുത്തെ രാംനഗറില്‍ വെച്ചാണ് ബാലനെ മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് പ്രതികള്‍ കൊലപ്പെടുത്തിയത്. ഈശ്വരമംഗലത്തുള്ള ഭാര്യയുടെ അമ്മാവന്റെ മരണാനന്തര ചടങ്ങില്‍ പങ്കടുത്ത് സ്വകാര്യ ബസില്‍ മടങ്ങി രാജീവി നഗര്‍ ബസ്റ്റോപ്പില്‍ ഇറങ്ങി സുഹൃത്തിന്റെ കാറില്‍ മുള്ളേരിയയിലേക്ക് പോകുന്നതിനിടെയാണ് കാര്‍ തടഞ്ഞു നിര്‍ത്തി ബാലനെ പ്രതികള്‍ കുത്തി കൊലപ്പെടുത്തിയത്. ആദൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 55 സാക്ഷികളാണുള്ളത്.

RANDOM NEWS

കയറ്റിറക്ക് തൊഴിലാളികളെ പോലീസ് വീണ്ടും തടഞ്ഞു; റേഷന്‍ മൊത്തവിതരണം നിലച്ചു

വിദ്യാനഗര്‍ : റേഷന്‍ മൊത്തവിതരണ കേന്ദ്രത്തില്‍ കയറ്റിറക്ക് ജോലിക്ക് പോവുകയായിരുന്ന തൊഴിലാളികളെ പോലീസ് തടഞ്ഞ് തിരിച്ചയച്ചതിനെ തുടര്‍ന്ന് വിതരണം നിലച്ചു. …