Saturday , August 15 2020
Breaking News

കുത്തഴിഞ്ഞ വിദ്യാഭ്യാസ വകുപ്പിനെതിരെ എം എസ് എഫ് വിദ്യാര്‍ത്ഥി വിചാരണ

കാസര്‍കോട്: കേരള വിദ്യാഭ്യാസ വകുപ്പിന്റെ അനാസ്ഥക്കെതിരെ എം എസ് എഫ് സംസ്ഥാന കമ്മിറ്റി സംസ്ഥാന വ്യപകമായി നടത്തുന്ന പ്രതിഷേധ പരിപാടി ‘വിദ്യാര്‍ത്ഥി വിചാരണ’ എം എസ് എഫ് കാസറഗോഡ് ജില്ലാ കമ്മിറ്റി പുതിയ ബസ്റ്റാന്റ് സര്‍ക്കിളില്‍ സംഘടിപ്പിച്ചു. പാഠ പുസ്തകം ഉടന്‍ വിതരണം ചെയ്യുക, ഓണ്‍ലൈന്‍ വിദ്യാഭ്യാസം സര്‍ക്കാര്‍ സംവിധാനം കാര്യക്ഷമമാക്കുക, ബാബു തോമസ് റിപ്പോര്‍ട്ട് തള്ളുക, ടെക്‌നിക്കല്‍ വിദ്യാര്‍ത്ഥികളെ പ്രയാസപ്പെടുത്തുന്ന തീരുമാനങ്ങള്‍ കെ ടി യു തിരുത്തുക, സര്‍വ്വകലാശാല അദ്ധ്യാപക നിയമനം: അട്ടിമറിശ്രമം അവസാനിപ്പിക്കുക ,വിദൂര വിദ്യാഭ്യാസ യൂനിവേഴ്‌സിറ്റി പരീക്ഷ കേന്ദ്രങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് എത്താന്‍ പറ്റുന്ന രീതിയില്‍ പുനക്രമീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് എം എസ് എഫ് വിദ്യാര്‍ത്ഥി വിചാരണ സംഘടിപ്പിച്ചത്, ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങി ഒരു മാസം കഴിഞ്ഞിട്ടും പുസ്തകം എത്തിക്കാത്ത മന്ത്രിയും വന്‍ പരാജയമാണെന്ന് സംസ്ഥാന സെക്രട്ടറി ആബിദ് ആറങ്ങാടി ഉദ്ഘാടന പ്രസംഗത്തില്‍ ഉന്നയിച്ചു, എം എസ് എഫ് ജില്ലാ പ്രസിഡണ്ട് അനസ് എതിര്‍ത്തോട് അദ്ധ്യക്ഷത വഹിച്ചു, ജില്ലാ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍ സ്വാഗതം പറഞ്ഞു, നവാസ് കുഞ്ചാര്‍, നഷാത്ത് പരവനടുക്കം, റംഷിദ് തൊയമ്മല്‍, താഹാതങ്ങള്‍, അഷ്‌റഫ് ബോവിക്കാനം, സലാം ബെളിഞ്ചം, ഖാദര്‍ ആലൂര്‍, റഫീഖ് വിദ്യാനഗര്‍, ജംഷീദ് ചിത്താരി, ശാനിഫ് നെല്ലിക്കട്ട, ജംഷീര്‍ മൊഗ്രാല്‍, അജ്മല്‍, മിര്‍ഷാന്‍ എന്നിവര്‍ സംബന്ധിച്ചു.

RANDOM NEWS

തുറമുഖത്തേക്കുള്ള പ്രവേശനം തടഞ്ഞു: മടക്കരയിലും തൈക്കടപ്പുറത്തും തൊഴിലാളികളുടെ പ്രതിഷേധം

ചെറുവത്തൂര്‍/നീലേശ്വരം : ചെറുകിട കച്ചവടക്കാര്‍ക്കും മീന്‍വില്പന തൊഴിലാളികള്‍ക്കും തുറമുഖത്തേക്കും ജെട്ടിയിലേക്കും പ്രവേശനം നിഷേധിച്ചതില്‍ പ്രതിഷേധം. മടക്കര തുറമുഖത്തുനിന്ന് മീന്‍ കയറ്റി …