Thursday , January 28 2021
Breaking News

കുപ്രചാരണങ്ങള്‍ക്ക് മറുപടിയായി കല്യോട്ടെ എല്‍ഡിഎഫ് പൊതുയോഗം: സതീഷ്ചന്ദ്രന് വന്‍ വരവേല്‍പ്പ്

Kallyotകാഞ്ഞങ്ങാട് പെരിയ കല്യോട്ടെ ഇരട്ടക്കൊലപാതകത്തിന്റെ മറവില്‍ ചില മാധ്യമങ്ങളുടെ സഹായത്തോടെ കോണ്‍ഗ്രസ് നേതൃത്വം നടത്തിവരുന്ന അപവാദ പ്രചരണങ്ങളുടെ മുനയൊടിച്ച് കല്യോട്ട് സ്ത്രീകളുള്‍പ്പടെ നുറുകണക്കിനാളുകള്‍ അണിനിരന്ന് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗം. വെള്ളിയാഴ്ച വൈകിട്ട് എല്ലാ വിധ ഭീഷണികളെയും അവഗണിച്ച് നിരവധി പേര്‍ യോഗത്തിനെത്തി. അക്രമവും ഭീഷണിയും വകവെക്കാതെ സിപിഐ എമ്മിന് പിന്നില്‍ പ്രദേശത്തെ ജനങ്ങള്‍ അണിനിരക്കുന്നത് കോണ്‍ഗ്രസ് നേതൃത്വത്തെ വിറളി പിടിപ്പിക്കുന്നുണ്ട്. ഇതിന് ആക്കം കൂട്ടുന്നതായിരുന്നു പൊതുയോഗം. ഏത് ഭീഷണിക്കു മുമ്പിലും മുട്ടുമടക്കാതെ ചെങ്കൊടിക്കീഴില്‍ ഉറച്ചുനില്‍ക്കുമെന്ന് ജനാവലി പ്രഖ്യാപിച്ചു. പൊതുയോഗം എല്‍ഡിഎഫ്

സ്ഥാനാര്‍ഥി കെ പി സതീഷ്ചന്ദ്രന്‍ ഉദ്ഘാടനംചെയ്തു. സംഭവിക്കാന്‍ പാടില്ലാത്തത് കല്യോട്ട് സംഭവിച്ചു. കൊലപാതകത്തെ സിപിഐ എം അപലപിച്ചു. അക്രമികളെ തള്ളിപ്പറഞ്ഞു. എന്നാല്‍, ചീമേനിയില്‍ അഞ്ച് സഖാക്കളെ വെട്ടിപ്പരിക്കേല്‍പ്പിച്ച് തീയിട്ടുകൊന്ന കോണ്‍ഗ്രസ് നേതൃത്വം നാളിതുവരെയായി ഇതിനെ തള്ളിപ്പറഞ്ഞിട്ടില്ല. അതിക്രമമില്ലാത്ത കേരളത്തിനായി സിപിഐ എം മുന്നിട്ടിറങ്ങുമെന്നും സതീഷ്ചന്ദ്രന്‍ പറഞ്ഞു. എം ബാലകൃഷ്ണന്‍ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ വി കുഞ്ഞിരാമന്‍, ടി വി കരിയന്‍, ശാരദാ എസ്‌നായര്‍, പി കൃഷ്ണന്‍, പി രാമചന്ദ്രന്‍, മധു മുതിയക്കാല്‍ എന്നിവര്‍ സംസാരിച്ചു. എന്‍ ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.

RANDOM NEWS

പോലീസിന് നേരേ കയ്യേറ്റം: സിഐ അടക്കം 3 പേര്‍ക്ക് പരുക്ക്

മേല്‍പറമ്പ് : മേല്‍പറമ്പ് ടൗണില്‍ പോലീസിന് നേരേ കയ്യേറ്റം. സിഐ അടക്കം 3 പേര്‍ക്ക് പരുക്ക്. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ …