Sunday , April 5 2020
Breaking News

കുബണൂരിലെ പാവപ്പെട്ട കുടുംബത്തിന് വീട് നിര്‍മിച്ചു നല്‍കി എസ് വൈ എസ്, ദാറുല്‍ ഖൈര്‍ താക്കോല്‍ ദാനം കാന്തപുരം നിര്‍വ്വഹിച്ചു

ഉപ്പള : എസ് വൈ എസ് ജില്ലിയില്‍ നടപ്പിലാക്കുന്ന ദാറുല്‍ ഖൈര്‍ കാരുണ്യവീട് പദ്ധതിയിലൂടെ ഒരു പാവപ്പെട്ട കുടുംബത്തിനു കൂടി വീട് വെച്ചു നല്‍കി മാതൃകയായി.ഉപ്പള കുബണൂരിലെ അബ്ദുല്ല എന്നയാള്‍ക്കു വേണ്ടി നിര്‍മിച്ച വീടിന്റെ താക്കോല്‍ ദാനം ഇന്‍ഡ്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ നിര്‍വ്വഹിച്ചു..
കേരള മുസിലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് കുഭണൂര്‍ യൂണിറ്റ് കമ്മറ്റിയാണ് വീട് പൂര്‍ണമായി നിര്‍മിച്ചു നല്‍കിയത്.
എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് അശ്‌റഫ് തങ്ങള്‍ മഞ്ഞമ്പാറ, സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി, കെ പി എസ് തങ്ങള്‍ ബേക്കല്‍, സയ്യിദ് യു പി എസ് തങ്ങള്‍, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, പാത്തൂര്‍ മുഹമ്മദ് സഖാഫി, ബശീര്‍ പുളിക്കൂര്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, അബ്ദു റഹ്മാന്‍ മുസ്ലിയാര്‍ ബഹ്‌റൈന്‍, എസ് വൈ എസ് ജില്ലാ സാന്ത്വനം സെക്രട്ടറി ശാഫി സഅദി ഷിറിയ, സേവനം സെക്രട്ടറി സിദ്ദീഖ് സഖാഫി ബായാര്‍, മൂസ സഖാഫി കളത്തൂര്‍, അശ്‌റഫ് കരിപ്പൊടി, കരീം മാസ്റ്റര്‍ ദര്‍ബാര്‍കട്ട, യൂസുഫ് സഖാഫി കനിയാല, റഹീം സഖാഫി ചിപ്പാര്‍, അബ്ദുല്‍ ഖാദര്‍ കുബണൂര്‍, ഫാറൂഖ് കുബണൂര്‍, മുഹമ്മദ് ഷിറിയ, സലീം ഷിറിയ തുടങ്ങിയവര്‍ ആശംസ നേര്‍ന്നു.

RANDOM NEWS

അതിര്‍ത്തികളില്‍ 10 കണ്‍സ്യൂമര്‍ സ്റ്റോറുകള്‍ തുറന്നു

കാസര്‍കോട് : ജില്ലയില്‍ അതിര്‍ത്തിക്കടുത്ത് സഹകരണ സംഘങ്ങള്‍ കണ്‍സ്യൂമര്‍ സ്റ്റോറുകള്‍ ആരംഭിച്ചു.ഇവിടേക്ക് ഭക്ഷ്യ ധാന്യങ്ങള്‍ എത്തി . മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം …