Saturday , October 31 2020
Breaking News

കുമ്പളയിലെ സി പി എം-ബി ജെ പി സംഘര്‍ഷം : 20 പേര്‍ക്കെതിരെ കേസ്

കുമ്പള : സി പി എം പ്രവര്‍ത്തകന്‍ നായിക്കാപ്പിലെ ശിവപ്രസാദിനെ മര്‍ദ്ദിക്കുകയും ബൈക്കും വീടും തകര്‍ക്കുകയും ചെയ്തതിന് ബി ജെ പി പ്രവര്‍ത്തകരായ ആറുപേര്‍ക്കെതിരെ കുമ്പള പോലീസ് കേസെടുത്തു. പ്രയേഷ്, പവന്‍കുമമാര്‍, അജിത് എന്നിവരടക്കം ആറുപേര്‍ക്കെതിരെയാണ് കേസ്. ബുധനാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. ബി ജെ പി പ്രവര്‍ത്തകന#് പ്രയേഷിന്റെ പരാതിയില്‍ സി പി എം പ്രവര്‍ത്തകരായ 14 പേര്‍ക്കെതിരെയും കേസെടുത്തു. ശിവന്‍, മനോജ്, ജയപ്രകാശ്, അര്‍ഷാദ്, അച്ചു എന്നിവര്‍ക്കും മറ്റു ഒമ്പതുപേര്‍ക്കുമെതിരെയുമാണ് സേസ്. ബുധനാഴ്ച രാത്രി പ്രയേഷും സുഹൃത്തുക്കളും കാറില്‍ സഞ്ചരിക്കുമ്പോള്‍ നായിക്കാപ്പ് മയില്‍കല്ലില്‍ വെച്ച് 14അംഗ സംഘം കാര്‍ തടഞ്ഞ് മര്‍ദ്ദിക്കുകയും കാര്‍ തകര്‍ത്തുവെന്നുമാണ് പരാതി.

RANDOM NEWS

ജില്ലയിലെ അഞ്ച് അതിര്‍ത്തിറോഡുകളില്‍ ആന്റിജന്‍ടെസ്റ്റ് സൗകര്യം ഒരുക്കും

കാസര്‍കോട് : കര്‍ണാടകയില്‍ നിന്ന് കാസര്‍കോട് ജില്ലയിലേക്ക് കടക്കുന്നതിനുള്ള 17 അതിര്‍ത്തി റോഡുകളിലെ അഞ്ച് അതിര്‍ത്തികളില്‍ ചെക്‌പോസ്റ്റ് സംവിധാനം സജ്ജീകരിച്ച് …