Wednesday , December 2 2020
Breaking News

കുമ്മനം രാജശേഖരനെ വേട്ടയാടി ബി.ജെ.പിയെ തകര്‍ക്കാനുള്ള നീക്കം വിലപ്പോവില്ലകെ.സുരേന്ദ്രന്‍

കൊച്ചി: മുതിര്‍ന്ന ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരനെ കേസുകളില്‍ കുടുക്കി വേട്ടയാടി ബി.ജെ.പിയെ തകര്‍ക്കാമെന്ന വ്യാമോഹം വിലപ്പോവില്ലെന്നും രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദന്‍. .
കുമ്മനം രാജശേഖരനെ പൊതുസമൂഹത്തിന് നന്നായി അറിയാം. ആരോപണവുമായി വന്നാല്‍ വിലപ്പോവില്ലെന്നും കെ.സുരേന്ദ്രന്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. അഴിമതി ആരോപണങ്ങള്‍ കെട്ടിച്ചമച്ച് പാര്‍ട്ടിയെ അക്രമിക്കാന്‍ ശ്രമിക്കുകയാണ്..

വേട്ടയാടി ബിജെപിയെ തകര്‍ക്കാന്‍ ശ്രമിക്കാന്‍ ശ്രമിച്ചാല്‍ നടപ്പാവില്ല. നാഥനില്ലാത്ത കേസാണ് കുമ്മനത്തിന് എതിരേയുള്ളത്. രാഷ്ട്രീയ ദുഷ്ടലാക്കാണ് ഇതിന് പിന്നിലുള്ളത്. സ്വര്‍ണക്കടത്ത് അടക്കമുള്ള കേസില്‍ നാണം കെട്ട സര്‍ക്കാര്‍ അതില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ഗൂഢ നീക്കമാണ് കേസെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഇടത് നേതാക്കള്‍ പ്രതികളായ കേസ് കൂട്ടത്തോടെ പിന്‍വലിക്കാനുള്ള നീക്കം നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്തിട്ടുള്ള പാര്‍ട്ടി നേതാക്കളെ രക്ഷിക്കാന്‍ നിയമവാഴ്ചയെ അട്ടിമറിച്ചുകൊണ്ട് പിണറായി വിജയന്‍ കോടതിയെ സമീപിക്കുകയാണ്. ഭരണത്തില്‍ ഇറങ്ങുന്നതിന് മുന്നെ രക്ഷിച്ചെടുക്കാനാണ് ശ്രമം. ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും സുരേന്ദ്രന്‍ അറിയിച്ചു.

RANDOM NEWS

കോവിഡ് പ്രതിരോധത്തില്‍ പങ്കാളികളായി കുരുന്നുകളും സെല്‍ഫി വീഡിയോ മത്സര വിജയികള്‍ക്ക് സമ്മാനം നല്‍കി

കാസര്‍കോട് : കോവിഡ് പ്രതിരോധ പ്രവര്‍നത്തനത്തിന്റെ ഭാഗമായി ഐഇ സി ജില്ലാതല കോഡിനേഷന്‍ കമ്മിറ്റി പത്ത് വയസിന് താഴെയുള്ള കുട്ടികള്‍ക്കായി …