Saturday , April 4 2020
Breaking News

കുരുമുളക് പറിക്കുന്നതിനിടെ മരം ഒടിഞ്ഞുവീണ് കര്‍ഷകന് മരിച്ചു

കാസര്‍കോട് : കുരുമുളക് പറിക്കുന്നതിനിടെ മരം ഒടിഞ്ഞുവീണ് കര്‍ഷകന്‍ മരിച്ചു. കരിവേടകം വാട്ടചാലിലെ കെ മാധവന്‍ (56) ആണഅ മരിച്ചത്. ബുധനഴ്ച രാവിലെ വീട്ടുപറമ്പിലാണ് അപകടം. കുരുമുളക് വള്ളി പടര്‍ത്തിയ മരം ഒടിഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരേതരായ രാമന്‍ മണിയാണി-കാവേരിയമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ : ഉഷ. മക്കള്‍ : ഉണ്ണികൃഷ്ണന്‍, നിഷ, നിമിഷ. സഹോദരങ്ങള്‍. കൃഷ്ണന്‍, കുഞ്ഞമ്പു, മാധവി, യശോദ, ലക്ഷ്മി.

RANDOM NEWS

ചികിത്സ കിട്ടാതെ വീട്ടമ്മ കൂടി മരിച്ചു : മരണം ഏഴായി

കാസര്‍കോട് : ചികിത്സയ്ക്കായി മംഗ്‌ളൂരുവിനെ ആശ്രയിച്ചിരുന്ന വീട്ടമ്മ കൂടി മരിച്ചു. മഞ്ചേശ്വരം തുമ്മിനാട്ടെ മഹാബലഷെട്ടിയുടെ ഭാര്യ ബേബി (59) ആണ് …