Thursday , October 29 2020
Breaking News

കുവൈത്ത് ഭരണാധികാരി അന്തരിച്ചു: നഷ്ടമായത് ഗള്‍ഫിലെ സമാധാന മധ്യസ്ഥനെ

കുവൈത്ത് : കുവൈത്ത് ഭരണാധികാരിയും മുന്‍ പ്രധാനമന്ത്രിയുമായ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് അന്തരിച്ചു. 91 വയസ്സായിരുന്നു. അമീരി ദിവാന് ഉപമന്ത്രി ശൈഖ് അലി അല്‍ജറ അല്‍സബ ആണ് അമീറിന്റെ വിയോഗം കുവൈത്ത് ടി.വി.യിലൂടെ ചൊവ്വാഴ്ച അറിയിച്ചത്. ദീര്‍ഘവീക്ഷണമുള്ള പ്രവര്‍ത്തനങ്ങളുടെയും വിശാലമായ കാഴ്ചപ്പാടുകളുടെയും പിന്‍ബലത്തോടെ രാജ്യത്തെ വിപ്ലവകരമായ മാറ്റങ്ങളിലേക്ക് നയിച്ച നേതാവായിരുന്നു അദ്ദേഹം. 2005ല്‍ വനിതകള്‍ക്ക് വോട്ടവകാശം നല്‍കിയതും കുവൈത്ത് മുനിസിപ്പാലിറ്റിയില്‍ വനിതകള്‍ക്ക് പ്രാതിനിധ്യം നല്‍കിയതും അദ്ദേഹത്തിന്റെ ശ്രമങ്ങളുടെ ഫലമായിരുന്നു.

ആസൂത്രണവകുപ്പുമന്ത്രിയായി ഒരു വനിതയെ കൊണ്ടുവന്നതും അദ്ദേഹം പ്രധാനമന്ത്രിയായ കാലത്താണ്. നാല്‍പ്പതുവര്‍ഷത്തോളം വിദേശകാര്യമന്ത്രിയായിരുന്ന അദ്ദേഹം ഇന്ത്യയുള്‍പ്പെടെയുള്ള വിദേശരാഷ്ട്രങ്ങളുമായി നല്ല ബന്ധം കാത്തുസൂക്ഷിച്ചു. 2006ല്‍ കുവൈത്ത് അമീര്‍ പദവിയിലെത്തിയശേഷം ഇന്ത്യയില്‍ ഒരാഴ്ച സന്ദര്‍ശനം നടത്തിയിരുന്നു. ലോകാരോഗ്യസംഘടന, ലോകതൊഴില്‍ സംഘടന,.
അന്താരാഷ്ട്രസാമ്പത്തികസമിതി എന്നിവയുള്‍പ്പെടെ വിവിധ അന്താരാഷ്ട്രസമിതികളില്‍ അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2003ല്‍ കുവൈത്ത് പ്രധാനമന്ത്രിയായതിനെത്തുടര്‍ന്ന് യു.എന്‍. പൊതുസഭയില്‍ പ്രമേയം അവതരിപ്പിച്ച് ശ്രദ്ധ പിടിച്ചുപറ്റി. അദ്ദേഹത്തിന്റെ പുരോഗമനപരമായ.
പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി 2005ല്‍ ജോര്‍ജ് വാഷ്ങ്ടണ്‍ സര്‍വകലാശാല ‘ഡോക്ടര്‍ ഓഫ് ലാസ്’ ഡിഗ്രി നല്‍കി ആദരിച്ചു. നികുതിനിയമത്തില്‍ ഭേദഗതി വരുത്തി വിദേശനിക്ഷേപകരെ കൂടുതല്‍ ആകര്‍ഷിക്കുന്നതിന് ഉന്നതതല സമിതിക്ക് രൂപം നല്‍കി. രാജ്യത്ത് വികസനോത്മുഖ പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി കുവൈത്തില്‍ വിദേശ സര്‍വകലാശാലകള്‍
ആരംഭിക്കുകയും വിദേശ ബാങ്കിങ് സ്ഥാപനങ്ങളുടെ ശാഖകള്‍ ആരംഭിക്കുകയും ചെയ്തു. സ്വദേശികള്‍ക്കൊപ്പം വിദേശികള്‍ക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു.തൊഴിലവസരങ്ങള്‍ക്കനുസൃതമായി നിയമപരമായ സംരക്ഷണം ഉറപ്പുവരുത്തുന്നതിന് അന്താരാഷ്ട്ര തൊഴില്‍സംഘടനകളുടെ നിലവാരത്തില്‍ തൊഴില്‍സംസ്‌കാരം രൂപപ്പെടുത്തി.

RANDOM NEWS

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യ വകുപ്പിനോട് ചേര്‍ന്ന് വിശ്രമമില്ലാതെ പ്രവര്‍ത്തിച്ച് ജില്ലയിലെ സര്‍ക്കാര്‍ വകുപ്പുകള്‍ റവന്യു മന്ത്രി

കാസര്‍കോട് : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വിശ്രമമില്ലാതെ രാപ്പകല്‍ ഭേതമില്ലാതെ പ്രവര്‍ത്തിക്കുന്ന വിഭാഗമാണ് ആരോഗ്യ വകുപ്പെന്നും ആരോഗ്യ വകുപ്പിന് കരുത്ത് …