Friday , January 24 2020
Breaking News

കൂട്ടുകാരോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ പതിനാറുകാരന്‍ മുങ്ങി മരിച്ചു

ഉപ്പള : കൂട്ടുകാരോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ പതിനാറുകാരന്‍ മുങ്ങി മരിച്ചു. ആനക്കല്ല് മദറമൂലയിലെ പരേതനായ കൃഷ്ണ-ദേവകി ദമ്പതികളുടെ മകന്‍ കിഷന്‍ കുമാര്‍ (16) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ആനക്കല്ല് പുഴയിലാണ് അപകടം. വൈകിട്ട് ക്രിക്കറ്റ് കളി കഴിഞ്ഞ് കൂട്ടുകാരോടൊപ്പം പുഴയില്‍ കുളിക്കാന്‍ പോയ കിഷന്‍കുമാര്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് മുങ്ങി താഴുകയായിരുന്നു. കൂട്ടുകാരുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തി കിഷന്‍കുമാറിനെ കരക്കെടുത്തുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബണ്ട്വാള്‍ വിജയട്ക്ക സ്വദേശികളായ കിഷന്‍കുമാറിന്റെ കുടുംബം ആനക്കല്ല് മദറ മൂലയില്‍ വാടക ക്വാര്‍ട്ടേഴ്‌സിലാണ് താമസം.

സഹോദരങ്ങള്‍ : കീര്‍ത്തന്‍, കിഷോരി, കിരണ്‍.

RANDOM NEWS

കാസര്‍കോട് ഗവ. കോളേജില്‍ അറബി ഭാഷാ സാഹിത്യ ഗവേഷണ കേന്ദ്രം

കാസര്‍കോട് : കാസര്‍കോട് ഗവണ്മെന്റ് കോളേജ് അറബിക് ഡിപ്പാര്‍ട്‌മെന്റ്‌നെ ഭാഷ സാഹിത്യ ഗവേഷണ കേന്ദ്രമായി കണ്ണൂര്‍ യൂണിവേഴ്‌സിറ്റി അംഗീകരിച്ചു . …