Saturday , July 4 2020
Breaking News

കൃപേഷ് – ശരത്‌ലാല്‍ വേര്‍പാടിന് ഒരാണ്ട്. ജ്വലിക്കുന്ന ഓര്‍മ്മകളുമായി പുഷ്പാര്‍ച്ചന

പെരിയ : യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്-ശരത്‌ലാലും കൊല്ലപ്പെട്ടിട്ട് തിങ്കളാഴ്ചത്തേക്ക് ഒരു വര്‍ഷം പൂര്‍ത്തിയായി. ഇരുവരുടെയും ജ്വലിക്കുന്ന ഓര്‍മ്മകളില്‍ രാവിലെ പുഷ്പാര്‍ച്ചന നടന്നു. കൊല നടന്ന സ്ഥലത്തു നിന്ന് അധികം അകലെയല്ലാതെ നിര്‍മ്മിച്ചിട്ടുള്ള സ്മൃതികുടീരത്തില്‍ എം പി മാരായ രാജ്‌മോഹന്‍ ഉണ്ണി്തതാന്‍, രമ്യാഹരിദാസ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് കല്യാട്ട് ജംഗ്ഷനില്‍ മഹിളാ കോണ്‍ഗ്രസിന്റെ പ്രാര്‍ത്ഥനാ സംഗമം രമ്യാ ഹരിദാസ് എം പി ഉദ്ഘാടനം ചെയ്തു. ഉച്ചയ്ക്ക് ശേഷം രണ്ടു മുതല്‍ നാലുവരെ കല്യോട്ടു നിന്ന് പെരിയയിലേക്ക് സ്മൃതിയാത്ര. തുടര്‍ന്ന് പെരിയയില്‍ അനുസ്മരണ പൊതുയോഗം നടക്കും. എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലന്‍, കെ സുധാരന്‍ എം പി ഉല്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും.
2019 ഫെബ്രുവരി 17നു രാത്രി ഏഴരയോടെയാണ് രണ്ടു പേരും കൊല്ലപ്പെട്ടത്.

RANDOM NEWS

ജില്ലയില്‍ രോഗം സ്ഥിരീകരിച്ച ഏഴുപേരും വിദേശത്തു നിന്നും വന്നവര്‍ : 13 പേര്‍ക്ക് രോഗമുക്തി : 6901 പേര്‍ നിരീക്ഷണത്തില്‍

കാസര്‍കോട് : വെള്ളിയാഴ്ച (ജൂലൈ മൂന്ന്) ജില്ലയില്‍ ഏഴ് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.രോഗം സ്ഥിരീകരിച്ച എല്ലാവരും വിദേശത്ത് …