Saturday , August 8 2020
Breaking News

കെ.എം.സി.സി തലമുറ സംഗമം: നാലര പതിറ്റാണ്ടിന്റെ ഓര്‍മകളുമായി അവര്‍ ഒത്തുകൂടി

ദുബൈ:പ്രവാസ ലോകത്തെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഓര്‍മകളുമായി അവര്‍ ഒത്തുകൂടിയപ്പോള്‍ കെ.എം.സി.സി ആസ്ഥാനത്ത് നിറഞ്ഞ സദസിന് അത് വേറിട്ട അനുഭവമായി.അര നൂറ്റാണ്ടോളം പ്രവാസ ജീവിതത്തിന്റെ തിരക്ക് പിടിച്ച നാളുകളില്‍ കെ.എം.സി.സി രംഗത്ത് നിറഞ്ഞു നിന്ന പഴയകാല നേതാക്കന്മാരെയും പ്രവര്‍ത്തകരെയുമാണ് യു.എ.ഇ യുടെ നാല്‍പ്പത്തിയെട്ടാമത് ദേശീയ ദിനാഘോഷത്തിന്റെയും ദുബൈ കെ.എം.സി.സി നാല്‍പ്പത്തിയഞ്ചാം വാര്‍ഷികാഘോഷത്തിന്റെയും ഭാഗമായി ദുബൈ കെ.എം.സി.സി ആദരിച്ചത്.തലമുറ സംഗമത്തില്‍ 40 വര്‍ഷം പിന്നിട്ട 75 പേരെ പ്രത്യേക ഉപഹാരം നല്‍കി ആദരിച്ചു.അല്‍ ബറാഹയിലെ കെ.എം.സി.സി ആസ്ഥാനത്ത് നടന്ന പരിപാടി പാറക്കല്‍ അബ്ദുല്ല എം.എല്‍.എ ഉദ്ഘാടനം ചെയ്തു.ദുബൈ കെ.എം.സി.സി പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍ അധ്യക്ഷത വഹിച്ചു. യു.എ.ഇ കെ.എം.സി.സി പ്രസിഡന്റ് ഡോ.പുത്തൂര്‍ റഹ്മാന്‍ മുഖ്യപ്രഭാഷണം നടത്തി.സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍, ഡോ.പി.എ ഇബ്രാഹിം ഹാജി, എ.പി ഷംസുദ്ദീന്‍ ബിന്‍ മൊഹിയുദ്ദീന്‍, പി.കെ അന്‍വര്‍ നഹ,മുസ്ലിം യൂത്ത് ലീഗ് ദേശീയ പ്രസിഡണ്ട് സാബിര്‍ എസ്.ഗഫാര്‍, ദുബൈ കെ.എം.സി.സി ജനറല്‍ സെക്രട്ടറി മുസ്തഫ വേങ്ങര, ട്രഷറര്‍ പി.കെ. ഇസ്മായില്‍, ഹംസ തൊട്ടി, ഒ.കെ.ഇബ്രാഹിം തുടങ്ങിയവര്‍ പ്രസംഗിച്ചു.കെ.എം.സി.സി സംസ്ഥാന ജില്ലാ മണ്ഡലം നേതാകള്‍ സംബന്ധിച്ചു. സബ് കമ്മറ്റി ചെയര്‍മാന്‍ ഇബ്രാഹിം മുറിച്ചാണ്ടി സ്വാഗതവും കണ്‍വീനര്‍ പി.വി.ഇബ്രാഹിം കുട്ടി നന്ദിയും പറഞ്ഞു.

RANDOM NEWS

യു.എ.ഇ.യിലേക്ക് മടങ്ങുന്നവര്‍ക്ക് കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

ദുബായ്: വിദേശത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസികള്‍ക്ക് യു.എ.ഇ.യിലേക്ക് മടങ്ങിയെത്താന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. ജൂലായ് ഒന്നുമുതല്‍ മടങ്ങിവരുന്നവര്‍ക്കാണ് നിയമം ബാധകമാവുക. …