Wednesday , July 8 2020
Breaking News

കെ എസ് ആര്‍ ടി സി സര്‍വ്വീസ് ആരംഭിച്ചു : കാസര്‍കോട്ടു നിന്ന് നാലു സര്‍വ്വീസുകള്‍

കാസര്‍കോട് : ലോക്ക് ഡൗണിനു ശേഷം ബുധനാഴ്ച മുതല്‍ ജില്ലയില്‍ കെ എസ് ആര്‍ ടി സി ബസ്സുകള്‍ സര്‍വ്വീസ് ആരംഭിച്ചു. കാസര്‍കോട്ടു നിന്ന് നാലു സര്‍വ്വീസുകളാണ് നടത്തുന്നത്. പുതുക്കിയ നിരക്കാണ് ബുധനാഴ്ച മുതല്‍ ഈടാക്കുക. കാസര്‍കോട്ടുനിന്ന് കാഞ്ഞങ്ങാട്ടേക്ക് (ചന്ദ്രഗിരി വഴി) യാത്രചെയ്യാന്‍ പുതുക്കിയ നിരക്ക് പ്രകാരം 37 രൂപ നല്‍കണം. നേരത്തെ 24 രൂപയായിരുന്നു. തലപ്പാടിയിലേക്ക് 45 രൂപയാണ് പുതുക്കിയ നിരക്ക്. നേരത്തെ 29 രൂപയായിരുന്നു. ഈ രണ്ട് റൂട്ടിലേക്കും രണ്ടുവീതം സര്‍വീസാണ് ബുധനാഴ്ച നടത്തുക.

സര്‍ക്കാര്‍ ഉത്തരവ് വന്നശേഷം ടിക്കറ്റ് മെഷിനുകളും മറ്റും സജ്ജമാക്കാന്‍ വൈകുന്നതിനാലാണ് ഇത്തരത്തില്‍ സര്‍വീസ് ക്രമീകരിച്ചത്. കാഞ്ഞങ്ങാട്ടുനിന്ന് മലയോര മേഖലയിലേക്ക് സര്‍വീസ് നടത്താന്‍ 16 ബസ്സുകള്‍ തയ്യാറാക്കിയിട്ടുണ്ട്. സര്‍വീസ് സംബന്ധിച്ച തീരുമാനം ബുധനാഴ്ച രാവിലെ മാത്രമേ ഉണ്ടാവുകയുള്ളൂ. ഇതനുസരിച്ച് ബസ്സുകള്‍
നിരത്തിലിറക്കുമെന്ന് ഡിപ്പോ അധികൃതര്‍ അറിയിച്ചു. ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെയാണ് ഉത്തരവ് വന്നത്. 40 ദിവസത്തിലധികം കംപ്യൂട്ടറുകള്‍
പ്രവര്‍ത്തിക്കാതിരുന്നതിനാല്‍ അവ പ്രവര്‍ത്തനക്ഷമമാക്കിയ ശേഷമാണ് ജോലികള്‍ തുടങ്ങിയത്. കൂടാതെ ജില്ലകള്‍ക്കുള്ളില്‍ മാത്രം സര്‍വീസ് നടത്തുന്നതിനാല്‍ എവിടെ സര്‍വീസ് അവസാനിപ്പിക്കണം എന്നതിലും തീരുമാനമായിട്ടില്ല. ജില്ലാ അതിര്‍ത്തിയായ കാലിക്കടവിലോ ജില്ലാ അതിര്‍ത്തിക്ക് തൊട്ടടുത്ത പട്ടണമായ ചെറുവത്തൂരോ യാത്ര
അവസാനിപ്പിക്കേണ്ടത് എന്നതിലാണ് ആശയക്കുഴപ്പം..

RANDOM NEWS

സ്വര്‍ണ്ണകള്ളകടത്ത് ; മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രകടനം

കാസര്‍കോട് : സ്വര്‍ണ്ണ കള്ളക്കടത്തില്‍ മുഖ്യമന്ത്രിയുടെ പങ്ക് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, യൂത്ത് കോണ്‍ഗ്രസ് കാസര്‍ഗോഡ് നിയോജകമണ്ഡലം കമ്മിറ്റി കാസര്‍ഗോഡ് …