Saturday , August 15 2020
Breaking News

കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകളുടെ പ്രതിഷേധ ധര്‍ണ്ണ

കാസര്‍കോട് : കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി ദ്രോഹ ജനദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ പ്രതിഷേധ ദിനാചരണം സംഘടിപ്പിച്ചു. കാസര്‍കോട് ഹെഡ്‌പോസ്റ്റോഫീസ് ധര്‍ണ്ണ ടി കെ രാജന്‍ ഉദ്ഘാടനം ചെയ്തു.

തൊഴിലാളി ദ്രോഹകര്‍ഷക ദ്രോഹനയങ്ങള്‍ തിരുത്തുക ,കോവിഡ് ദുരിതബാധിതരെ സഹായിക്കുക, പൊതുമേഖല സ്വകാര്യവല്‍ക്കരണം ഉപേക്ഷിക്കുക, ഇന്ധന വിലക്കയറ്റം തടയുക, തൊഴില്‍ നിയമ ഭേദഗതി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധര്‍ണ്ണ നടത്തിയത്.

മഡിയനില്‍ വെച്ച് നടന്ന ധര്‍ണ്ണയില്‍ (എ ഐ ടി യു സി) നേതാവ് രമേശന്റെ അദ്ധ്യക്ഷതയില്‍ (സി ഐ ടി യു ) നേതാവ് എം.പൊക്ലന്‍ ഉത്ഘാടനം ചെയ്തു. സി. വി കൃ ഷണന്‍ (സി ഐ ടി യു ), രാജന്‍ കുഴിഞ്ഞടി (എ ഐ ടി യു സി), വി.രാജന്‍, സൂരജ്, ശോഭന, നിര്‍മ്മല എന്നിവര്‍ സംസാരിച്ചു. ഉണ്ണി പാലത്തിങ്കാല്‍ സ്വാഗതം പറഞ്ഞു.

RANDOM NEWS

രാജ്യം സ്വാതന്ത്യദിനം ആഘോഷിക്കുന്നു : ജില്ലയില്‍ റവന്യുമന്ത്രി പതാക ഉയര്‍ത്തി

കാസര്‍കോട് : രാജ്യം എഴുപത്തിനാലാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. ജില്ലയില്‍ വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് …