Thursday , May 28 2020
Breaking News

കേരളത്തില്‍ എന്‍സിപി ഇടതുപക്ഷ രാഷ്ട്രീയം തുടരും-എ കെ ശശീന്ദ്രന്‍

ദുബായ്: മഹാരാഷ്ട്രയില്‍ ഇപ്പോള്‍ ഉണ്ടായ പുതിയ സംഭവ വികാസങ്ങള്‍ കേരളത്തിലെ പാര്‍ട്ടിയെ ഒരു തരത്തിലും ബാധിക്കില്ലെന്ന് എന്‍സിപി നേതാവും ഗതാഗത മന്ത്രിയുമായഎ കെ ശശീന്ദ്രന്‍. ദുബായ് സന്ദര്‍ശനത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മുഖ്യമന്ത്രിയ്‌ക്കൊപ്പം ജപ്പാനിലേക്കുള്ള യാത്രയ്ക്കിടെയാണ് മന്ത്രി ദുബായില്‍ എത്തിയത്.

മഹാരാഷ്ട്രയില്‍ പാര്‍ട്ടി കൈക്കൊണ്ട നിലപാടുമായി കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഒട്ടും യോജിപ്പില്ല. ഇടതുപക്ഷ രാഷ്ട്രീയമാണ് കേരളത്തിലെ എന്‍ സി പി എന്നും സ്വീകരിച്ചിട്ടുള്ളത്. അത് ഇനിയും തുടരുക തന്നെ ചെയ്യും. നിലപാടില്‍ ഒരു മാറ്റവും ഉണ്ടാവില്ല. ഇപ്പോഴത്തെ രാഷ്ട്രീയവുമായി പാര്‍ട്ടി മുന്നോട്ട് പോകുമെന്നും ശശീന്ദ്രന്‍ പറഞ്ഞു.

RANDOM NEWS

സാമ്പത്തികസഹായം നിര്‍ത്തിയും നികുതി വര്‍ധിപ്പിച്ചും പ്രതിസന്ധി മറികടക്കാന്‍ സൗദി അറേബ്യ

റിയാദ്: കോവിഡ് മഹാമാരിയുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ നികുതി വര്‍ധിപ്പിച്ചും ജനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായങ്ങള്‍ നിര്‍ത്തിവെച്ചും സൗദി അറേബ്യ. മൂല്യവര്‍ധിത …