Monday , July 13 2020
Breaking News

കേരളത്തില്‍ നിന്നു പോയവര്‍ക്ക് കോവിഡ്: അന്വേഷിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം: കാസര്‍കോട്ട് നിന്നും 14 പേര്‍

തിരുവനന്തപുരം : കേരളത്തില്‍ നിന്ന് ഇതര സംസ്ഥാനങ്ങളിലേക്ക് പോയവര്‍ക്ക് കോവിഡ് ബാധിക്കുന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശം. അതതു സംസ്ഥാനങ്ങള്‍ വിവരങ്ങള്‍ നല്‍കാത്തതിനാല്‍ അതേക്കുറിച്ച് പരിശോധിക്കാനാകില്ലെന്ന നിലപാടാണ് തിരുത്തിയത്. എല്ലാ സര്‍ക്കാരുകളോടും വിവരങ്ങള്‍ ആരായാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇതനുസരിച്ച് 110 രോഗികളുടെ പട്ടിക സംസ്ഥാനങ്ങള്‍ കൈമാറി.

യാത്ര പുറപ്പെട്ടതിന്റെയും പരിശോധന നടന്നതിന്റെയും തീയതികള്‍, ഇവര്‍ രോഗബാധിതരുമായി ഏതെങ്കിലും വിധത്തില്‍ ഇടപഴകിയിട്ടുണ്ടോ, ഇവരുമായി സമ്പര്‍ക്കമുണ്ടായവരില്‍ രോഗലക്ഷണങ്ങളുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കുന്നത്. കേരളത്തില്‍ നിന്നു തമിഴ്‌നാട്ടിലേക്ക് പോയ നൂറിലേറെ പേര്‍ക്ക് അതിര്‍ത്തിയില്‍ നടത്തിയ പരിശോധനയില്‍ രോഗം കണ്ടെത്തി. ഈ രോഗികളുടെ വിവരങ്ങളും വരും ദിവസങ്ങളില്‍ കേരളം ശേഖരിക്കും.

സര്‍ക്കാരിന് ലഭിച്ച 110 പേരുടെ പട്ടികയില്‍ ഓരോ ജില്ലയില്‍ നിന്നുമുള്ളവരുടെ കണക്ക്

കാസര്‍കോട്-14
കൊല്ലം-11
കണ്ണൂര്‍-10
കോഴിക്കോട്-10
ആലപ്പുഴ-10
പാലക്കാട് -9
പത്തനംതിട്ട-9
തൃശൂര്‍-9
ഇടുക്കി-9
കോട്ടയം-8
മലപ്പുറം-5
എറണാകുളം-3
വയനാട്-2
തിരുവന്തപുരം-1

RANDOM NEWS

റമീസ് പിടിയിലായത് വഴിത്തിരിവ്; കൂടുതല്‍പേര്‍ വലയിലേക്കെന്ന് സൂചന, സ്വപ്ന കടന്നത് പെരിന്തല്‍മണ്ണ വഴിയെന്ന് സംശയം

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മലപ്പുറം പെരിന്തല്‍മണ്ണ വെട്ടത്തൂര്‍ സ്വദേശി റമീസ് പിടിയിലായത് നിര്‍ണായക വഴിത്തിരിവെന്ന് സൂചന. സ്വര്‍ണക്കടത്ത് ശൃംഖലയിലെ മുഖ്യ …