Saturday , October 31 2020
Breaking News

കേരള കോണ്‍ഗ്രസ് നേതാവ് സി.എഫ്. തോമസ് എംഎല്‍എ അന്തരിച്ചു

തിരുവല്ല : കേരള കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവും ചങ്ങനാശേരി എംഎല്‍എയുമായി സി.എഫ്. തോമസ്(81) അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. 1980 മുതല്‍ തുടര്‍ച്ചയായി ചങ്ങനാശ്ശേരിയില്‍ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 40 കൊല്ലം എം എല്‍ എ യായി തുടര്‍ന്നു. കേരള കോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളാണ്. കെ എം മാണിയുടെ മരണശേഷം പി ജെ ജോസഫിനൊപ്പം ചേര്‍ന്നു.

ചങ്ങനാശ്ശേരി എം എല്‍ എ യും മുന്‍ മന്ത്രിയും കേരളകോണ്‍ഗ്രസ് (എം) ജോസഫ് വിഭാഗം ഡെപ്യൂട്ടി ചെയര്‍മാനുമാണ് സി എഫ് തോമസ്. എ കെ ആന്റണി, ഉമ്മന്ഡചാണി മന്ത്രിസഭകളില്‍ അംഗമായിരുന്നു. കേരള കാത്തലിക് സ്റ്റുഡന്റ്‌സ് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി, അതിരൂപതാ പാസ്റ്റല്‍ കൗണ്‍സില്‍ അംഗം തുടങ്ങിയ പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്. ചങ്ങനാശേരി ചെന്നിക്കര കുടുംബാംഗമാണ്. മങ്കൊമ്പ് പരുവപ്പറമ്പില്‍ കുടുംബാംഗമായ കുഞ്ഞമ്മയാണ് ഭാര്യ. സൈജു, സിനി, അനു എന്നിവര്‍ മക്കളും, ലീന ബോബി, മനു എന്നിവര്‍ മരുമക്കളുമാണ്.

സുതാര്യവും സംശുദ്ധവുമായ രാഷ്ട്രീയത്തിന്റെ വക്താവായ അദ്ദേഹത്തെ ഒന്‍പതു തവണയാണ് ചങ്ങനാശ്ശേരിക്കാര്‍ തങ്ങളുടെ പ്രതിനിധിയായി നിയമസഭയിലെത്തിച്ചത്. 1980 മുതല്‍ 2016 വരെ മത്സരിച്ച എല്ലാ തിരഞ്ഞെടുപ്പുകളിലും വിജയം. ആധുനിക ചങ്ങനാശേരിയുടെ മുഖ്യശില്‍പി എന്ന വിശേഷണം മറ്റാര്‍ക്കും അവകാശപ്പെടാനാവില്ല. വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനത്തിലൂടെയായിരുന്നു പൊതുരംഗത്തേക്കുള്ള അദ്ദേഹത്തിന്റെ കടന്നുവരവ്. പി ടി ചാക്കോയില്‍ ആകൃഷ്ടനായി 1956 ല്‍ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു. വിമോചന സമരത്തില്‍ പങ്കെടുത്തു. 1964 ല് കേരള കോണ്‍ഗ്രസ് രൂപീകരിച്ചപ്പോള്‍ സി എഫ് തോമസും കേരള കോണ്‍ഗ്രസിലെത്തി. പാര്‍ട്ടിയുടെ ആദ്യത്തെ ചങ്ങനാശേരി നിയോജകമണ്ഡലം സെക്രട്ടറി, പാര്‍ട്ടിയുടെ രൂപീകരണം മുതല്‍ കെ എം മാണിയുടെ വിശ്വസ്തനായി ഒപ്പമുണ്ടായിരുന്ന അദ്ദേഹം ദീര്‍ഘകാലം കേരള കോണ്‍ഗ്രസ് എം അധ്യക്ഷനും ഉപാധ്യക്ഷനും ജനറല്‍ സെക്രട്ടറിയുമായിരുന്നു.

ചങ്ങനാശേരി ചെന്നിക്കര സി.ടി. ഫ്രാന്‍സിസിന്റെയും അന്നമ്മയുടെയും മകനായി 1939 ജൂലൈ 30നായിരുന്നു ജനനം…എസ്.ബി കോളജില്‍ നിന്ന് ബിരുദവും എന്‍എസ്എസ് ട്രെയിനിംഗ് കോളജില്‍ നിന്ന് ബിഎഡും നേടിയ
അദ്ദേഹം 1962ല്‍ ചമ്പക്കുളം സെന്റ് മേരിസ് സ്‌കൂളിലും തുടര്‍ന്ന് ചങ്ങനാശേരി എസ്ബി സ്‌കൂളിലും അധ്യാപകനാ.ി 1980ല്‍ എം എല്‍ എ ആകുംവരെ പതിനെട്ടുവര്‍ഷക്കാലം അധ്യാപകനായിരുന്നു.

RANDOM NEWS

സംസ്ഥാനത്ത് 8790 പേര്‍ക്ക് കൂടി കോവിഡ്

തിരുവനന്തപുരം : സംസ്ഥാനത്ത് ബുധനാഴ്ച 8790 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1250, കോഴിക്കോട് 1149, തൃശൂര്‍ 1018, …