Thursday , November 26 2020
Breaking News

കേരള ബാങ്ക്;സഹകരണ വകുപ്പിന്റെ വിരട്ടല്‍ വേണ്ടെന്ന് സഹകാരികള്‍

കാഞ്ഞങ്ങാട്:കേരള ബാങ്ക് പ്രഖ്യാപന ആഘോഷപരിപാടികളില്‍ നിന്ന് വിട്ട് നിന്ന സഹകരണ ബാങ്ക് പ്രസിഡന്റുമാരെ വിരട്ടാനുള്ള നീക്കം വിലപ്പോവില്ലെന്ന് സഹകരണ ജനാധിപത്യവേദി.കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് നടന്ന ജില്ലാ തല ആഘോഷപരിപാടികള്‍ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള യു.ഡി.എഫ്.നേതാക്കള്‍ ബഹിഷ്‌കരിച്ചിരുന്നു.എം.എല്‍.എ.മാരായ എന്‍.എ.നെല്ലിക്കുന്ന്,എം.സി.ഖമറുദ്ദീന്‍,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും യു.ഡി.എഫ്.നേതാക്കളായ സഹകരാരികളുമാണ് പരിപാടിയില്‍ നിന്ന് വിട്ട് നിന്നത്.തിരുവനന്തപുരത്ത് നടന്ന സംസ്ഥാന തല പരിപാടികളിലും ജില്ലയിലെ യു.ഡി.എഫ്.അനുകൂല സംഘം ഭാരവാഹികള്‍ പങ്കെടുത്തിരുന്നില്ല.
കാഞ്ഞങ്ങാട് നടന്ന ആഘോഷപരിപാടികളില്‍ സ്ഥലത്തെ പ്രമുഖ സഹകരണ ബാങ്ക് ഭാരവാഹികള്‍ പോലും പങ്കെടുക്കാത്തതാണ് വിരട്ടലിനിടയാക്കിയതെന്നാണ് ആരോപണം.പരിപാടിയില്‍ പങ്കെടുക്കാത്ത ജില്ലയിലെ പ്രമുഖ പ്രാഥമിക സഹകരണ ബാങ്ക് പ്രസിഡന്റുമാരെയാണ് സഹകരണ ഉദ്യോഗസ്ഥര്‍ ഫോണ്‍ വിളിച്ച് വിരട്ടിയന്നാണ് സഹകരണ ജനാധിപത്യവേദിയുടെ ആരോപണം.സഹകരണ വകുപ്പ്ഉദ്യോഗസ്ഥന്റെ ഭീഷണി വിലപ്പോവില്ലെന്നും ശ്ക്തമായ സമരത്തിന് നേതൃത്വം നല്‍കുമെന്നും ജില്ലാ ചെയര്‍മാന്‍ കെ.നിലകണ്ഠനും കണ്‍വീനര്‍ എം.അസിനാറും അറിയിച്ചു.

RANDOM NEWS

പോലീസിന് നേരേ കയ്യേറ്റം: സിഐ അടക്കം 3 പേര്‍ക്ക് പരുക്ക്

മേല്‍പറമ്പ് : മേല്‍പറമ്പ് ടൗണില്‍ പോലീസിന് നേരേ കയ്യേറ്റം. സിഐ അടക്കം 3 പേര്‍ക്ക് പരുക്ക്. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ …