Tuesday , October 16 2018
Breaking News
Ship

കൊച്ചി കപ്പല്‍ശാലയില്‍ പൊട്ടിത്തെറി: അഞ്ചു മരണം

കൊച്ചി: കൊച്ചി കപ്പല്‍ ശാലയില്‍ അറ്റക്കുറ്റപ്പണിക്ക് കൊണ്ടു വന്ന കപ്പലില്‍ പൊട്ടിത്തെറി. അപകടത്തില്‍ അഞ്ചു തൊഴിലാളികള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സാഗര്‍ ഭൂഷണണെന്ന ഒ.എന്‍.ജി.സി കപ്പലിലെ വാട്ടര്‍ ടാങ്കിലാണ് പൊട്ടിത്തെറി ഉണ്ടായത്. .

മരിച്ച അഞ്ച് പേരും മലയാളികളാണ്. എരൂര്‍ സ്വദേശികളായ കണ്ണന്‍, ഉണ്ണി, വൈപ്പിന്‍ സ്വദേശി റംസാദ്, കോട്ടയം സ്വദേശി ഗവിന്‍, തേവര സ്വദേശി ജയന്‍ എന്നിവരാണ് മരിച്ച മലയാളികള്‍. പരിക്കേറ്റവരില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്. കപ്പലിലെ തീയണച്ചിട്ടുണ്ടെന്ന് കൊച്ചി പോലീസ് കമ്മീഷണര്‍ അറിയിച്ചു. കപ്പലിനുള്ളില്‍ തിരച്ചില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. പരിശോധനയില്‍ ആരും കുടുങ്ങി കിടക്കുന്നില്ലെന്ന് കണ്ടെത്തി. പൊട്ടിത്തെറിയെ തുടര്‍ന്നുണ്ടായ പുകശ്വസിച്ചാണ് കൂടുതല്‍ പേരും മരിച്ചതെന്നും കമ്മീഷണര്‍ അറിയിച്ചു. വെല്‍ഡിംഗിനിടെ അപകടമുണ്ടായതെന്നാണ് പ്രഥമിക സൂചന. പരിക്കേറ്റവരെയടക്കം അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിര്‍മ്മാണ ജോലിയില്‍ ഏര്‍പ്പെട്ട തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.

RANDOM NEWS

Sabarimala

ശബരിമല: ഡല്‍ഹിയില്‍ മന്ത്രി ഇ.പി ജയരാജന്റെ കാര്‍ തടഞ്ഞു

ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ ഡല്‍ഹിയില്‍ നടന്ന നാമജപയാത്രയ്ക്കിടെ നേരിയ സംഘര്‍ഷം. അധികൃതര്‍ക്ക് നിവേദനം നല്‍കാന്‍ കേരള ഹൗസിന് മുന്നിലെത്തിയ പ്രതിഷേധക്കാര്‍ …