Tuesday , August 11 2020
Breaking News

കൊടുംകുറ്റവാളി വികാസ് ദുബേയെ വെടിവെച്ച് കൊന്നു; കൊല്ലപ്പെട്ടത് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ

ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ എട്ടുപോലീസുകാരെ വെടിവെച്ചു കൊന്ന കേസിലെ മുഖ്യപ്രതി വികാസ് ദുബേ കാണ്‍പുരില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. വികാസ് മരിച്ചതായി ഉത്തര്‍പ്രദേശ് പോലീസ് സ്ഥിരീകരിച്ചു.

മധ്യപ്രദേശിലെ ഉജ്ജയിനില്‍വെച്ച് വ്യാഴാഴ്ചയാണ് വികാസ് അറസ്റ്റിലായത്. തുടര്‍ന്ന് ഇയാളെയും കൊണ്ട് ഉത്തര്‍പ്രദേശ് സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് ഉത്തര്‍പ്രദേശിലേക്ക് യാത്ര തിരിച്ചു.

വെള്ളിയാഴ്ച പുലര്‍ച്ചെ ഇവര്‍ സഞ്ചരിച്ച വാഹനം കാണ്‍പുരില്‍ വെച്ച് മറിഞ്ഞു. കാര്‍ മറിഞ്ഞതിനു പിന്നാലെ, പരിക്കേറ്റ പോലീസുകാരന്റെ
തോക്ക് തട്ടിയെടുത്ത് വികാസ് രക്ഷപ്പെടാന്‍ ശ്രമിച്ചതായി കാണ്‍പുര്‍ വെസ്റ്റ് എസ്.പി. മാധ്യമങ്ങളോടു പറഞ്ഞു. പോലീസ് ദുബെയോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അതിനിടെ വികാസ് പോലീസിനു നേര്‍ക്ക് വെടിയുതിര്‍ത്തു. പോലീസ് തിരിച്ചു നടത്തിയ വെടിവെപ്പില്‍ വികാസിന് പരിക്കേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചതായും എസ് പി കൂട്ടിച്ചേര്‍ത്തു.

ഉത്തര്‍പ്രദേശിലെ കാണ്‍പുരില്‍ ഡിവൈ.എസ്.പി. ഉള്‍പ്പെടെ എട്ടു പോലീസുകാരെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായിരുന്നു വികാസ്. ഉജ്ജയിനിയിലെ ക്ഷേത്രപരിസരത്തുവെച്ചാണ് വ്യാഴാഴ്ച പുലര്‍ച്ചെ ഇയാള്‍ പിടിയിലായത്.

ഉജ്ജയിന്‍ ക്ഷേത്രത്തില്‍ സ്വന്തം കാറിലെത്തിയ ദുബേ 250 രൂപയുടെ പ്രവേശന ടിക്കറ്റ് എടുത്തു. തുടര്‍ന്ന് പൂജയ്ക്ക് ആവശ്യമായ പ്രസാദം വാങ്ങാന്‍ സമീപത്തെ കടയിലെത്തിയപ്പോള്‍ കടക്കാരനാണ് ദുബേയെ തിരിച്ചറിഞ്ഞത്. ഉടന്‍തന്നെ വിവരം സമീപത്തെ പോലീസ് കോണ്‍സ്റ്റബിളിനെ അറിയിച്ചു. ക്ഷേത്രദര്‍ശനം കഴിഞ്ഞ് തിരിച്ചിറങ്ങുമ്പോഴേക്കും കൂടുതല്‍ പോലീസെത്തി ദുബേയെ കീഴടക്കുകയായിരുന്നു.

RANDOM NEWS

ആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ഡല്‍ഹി ഗുരുഗ്രാമിലെ …