Wednesday , August 5 2020
Breaking News

കൊറോണ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരുന്ന കുഞ്ഞ് മരിച്ചു

കോഴിക്കോട്: കൊറോണ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മഞ്ചേരി പയ്യനാട് സ്വദേശികളുടെ കുഞ്ഞ് മരിച്ചു.
നാലുമാസം പ്രായമുള്ള കുഞ്ഞ് ഹൃദയാഘാതം മൂലമാണ് മരിച്ചത്. കടുത്ത ന്യൂമോണിയ ബാധിച്ച കുഞ്ഞ് ഗുരുതരാവസ്ഥയിലായിരുന്നു.
കുഞ്ഞിന് എവിടെ നിന്നാണ് വൈറസ് ബാധയുണ്ടായതെന്ന് വ്യക്തമല്ല. കുഞ്ഞിന്റെ മാതാപിതാക്കള്‍ക്കോ ബന്ധുക്കള്‍ക്ക് ആര്‍ക്കെങ്കിലുമോ കൊറോണ ബാധയില്ല.
ഏപ്രില്‍ 17ന് ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കുട്ടിയെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ന്യൂമോണിയ ബാധ കണ്ടെത്തിയതോടെ മഞ്ചരിയിലെ മറ്റൊരു ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റി. ഇവിടെ ചികിത്സയിലിരിക്കെ അപസ്മാര ബാധയുമുണ്ടായതോടെ 21 ാം തീയതി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക്
കുഞ്ഞിനെ മാറ്റുകയായിരുന്നു. കുഞ്ഞിന് ജന്മനാ വളര്‍ച്ചക്കുറവുണ്ടായിരുന്നതായും കോഴിക്കോട് മെഡിക്കല്‍ കോളേജ് പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

RANDOM NEWS

കോവിഡ് വ്യാപനം തടയുന്നതില്‍ അലംഭാവമുണ്ടായെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം തടയുന്നതില്‍ അലംഭാവമുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അലംഭാവവും വിട്ടുവീഴ്ചയുമാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്നും …