Monday , March 30 2020
Breaking News

കൊറോണ: വിദ്യാര്‍ഥി ആലപ്പുഴ മെഡിക്കല്‍ കോളജില്‍,നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ആരോഗ്യമന്ത്രി

കൊല്ലം : കേരളത്തില്‍ രണ്ടാമതും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ എല്ലാവരും ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പുകള്‍ കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. പുതിയതായി കൊറോണ സ്ഥിരീകരിച്ച വിദ്യാര്‍ഥി ആലപ്പുഴമെഡിക്കല്‍ കോളജില്‍ ഐസലേഷനിലാണ്. പുണെ വൈറോളജി ലാബില്‍ നിന്ന് പരിശോധനാ ഫലം ഇതുവരെയും ലഭിച്ചിട്ടില്ലെന്നും രോഗ സാധ്യത അറിയിക്കുകയാണു ചെയ്തിട്ടുള്ളതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഫലം എന്‍ഐവിയില്‍ നിന്നു വൈകിട്ടോടെ ലഭിക്കുമെന്നും കെ.കെ. ശൈലജ അറിയിച്ചു.

നുവരി 24 ന് ചൈനയില്‍ നിന്നു തിരിച്ചെത്തിയ ആളാണ് രോഗി. വുഹാന്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥിയാണ്. കൃത്യമായ പരിശോധനയും നിരീക്ഷണവും നടത്തുന്നുണ്ടെന്നും സ്ഥിതി തൃപ്തികരമാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. നിതാന്ത ജാഗ്രതയാണ് വൈറസ് ബാധയ്‌ക്കെതിരെ വേണ്ടത്. വ്യാപിച്ചാല്‍ തടയാന്‍ ബുദ്ധിമുട്ടാണ്. നിപ്പയ്‌ക്കെതിരെ സ്വീകരിച്ചതുപോലുള്ള മുന്‍കരുതലുകള്‍ ആവശ്യമാണ്. ആരോഗ്യവകുപ്പ് നല്‍കുന്ന മുന്നറിയിപ്പുകള്‍ പൂര്‍ണമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ഇന്‍ക്യുബേഷന്‍ സമയം കഴിയുന്നതുവരെ എല്ലാവരും ജാഗ്രത തുടരണം..വ്യക്തിപരമായ കരുതല്‍ എല്ലാവരുമെടുക്കണം. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആരോഗ്യവകുപ്പിനെ അറിയിക്കാതെ പുറത്തേക്കു പോകരുത്. ഇരുപത്തെട്ടു ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണമെന്നു പറഞ്ഞവര്‍ അതു കൃത്യമായി പാലിക്കണം. കൊറോണ ലക്ഷണമുള്ളവര്‍ വിവാഹം അടക്കമുള്ള ചടങ്ങുകള്‍ മാറ്റിവയ്ക്കണം. ഇവര്‍ പുറത്തിറങ്ങാനോ ആഘോഷപരിപാടികളില്‍ പങ്കെടുക്കാനോ പാടില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. എല്ലാ വിമാനത്താവളങ്ങളിലും ഹെല്‍പ്‌ഡെസ്‌കുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഭയപ്പെടേണ്ട കാര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

RANDOM NEWS

കര്‍ണാടകം അതിര്‍ത്തി അടച്ച സംഭവത്തില്‍ പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി വീണ്ടും കത്തയച്ചു

തിരുവനന്തപുരം: കര്‍ണാടകം കേരളത്തിലേക്കുള്ള അതിര്‍ത്തി പാതകള്‍ അടച്ച വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും പ്രധാനമന്ത്രിക്ക് കത്തയച്ചു. കര്‍ണാടകം അതിര്‍ത്തി …