Saturday , February 22 2020
Breaking News

കൊറോണ വൈറസ് വ്യാപനത്തെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് പിന്‍വലിച്ചു

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് സര്‍ക്കാര്‍ പിന്‍വലിച്ചു. പുതിയ കേസുകള്‍ സ്ഥിരീകരിക്കാത്ത സാഹചര്യത്തിലാണ് ഇതെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വിനോദ യാത്രകള്‍ അടക്കമുള്ളവയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം ഇതോടെ ഭാഗികമായി പിന്‍വലിക്കും. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ഒഴികെയുള്ളവര്‍ക്ക് നിയന്ത്രണങ്ങള്‍ ബാധകമായിരിക്കില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി

ചൈനയിലെ വുഹാനില്‍നിന്ന് വന്ന മൂന്നുപേരില്‍ രണ്ടുപേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് മുന്‍കരുതലെന്നോണം വൈറസ് വ്യാപനത്തെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത്. പിന്നീട് ഒരാള്‍ക്കുകൂടി വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. അവരുമായെല്ലാം അടുത്ത് ഇടപഴകിയവരെ പ്രത്യേകം നിരീക്ഷിച്ചിരുന്നു. എന്നാല്‍ അവരുടെയൊന്നും സാംപിളില്‍ കൊറോണ വൈറസ് കണ്ടെത്താനായില്ല.
സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് പിന്‍വലിച്ചുവെങ്കിലും അതീവ ജാഗ്രത തുടരും. വീടുകളില്‍ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത് 3014 പേരാണ്. ഇതില്‍
2953 പേരെ നിരീക്ഷിച്ചപ്പോള്‍ 61 പേരില്‍ ലക്ഷണങ്ങള്‍ കണ്ടെത്തി. അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ആലപ്പുഴയിലെ ലാബില്‍ പരിശോധന ആരംഭിച്ചതോടെ ഫലം വളരെ വേഗം ലഭിക്കാന്‍ തുടങ്ങിയെന്നും മന്ത്രി പറഞ്ഞു.

RANDOM NEWS

കണ്ണൂരില്‍ ഒന്നരവയസുകാരനെ കൊന്നത് അമ്മ; കാമുകനൊപ്പം ജീവിക്കാന്‍ മകനെ ഇല്ലാതാക്കി; അറസ്റ്റ്

കണ്ണൂര്‍: തയ്യില്‍ കടപ്പുറത്ത് ഒന്നരവയസ്സുകാരനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവത്തില്‍ കുട്ടിയുടെ മാതാവ് ശരണ്യയെ പോലീസ് അറസ്റ്റ് …