Saturday , February 29 2020
Breaking News

കോട്ടയം കുമാരനെല്ലൂര്‍ സ്വദേശിനിയായ വനിതാ വ്യാപാരിയുടെ 40 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഉദുമ സ്വദേശി അറസ്റ്റില്‍

കോട്ടയം : വസ്ത്ര സ്ഥാപനം നടത്താനെന്ന വ്യാജേന വനിതാ വ്യാപാരിയുടെ 40 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഉദുമ സ്വദേശിയെ ഇടുക്കി ഗാന്ധിനഗര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ സഹോദരനെയും ഭാര്യയേയും കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഉദുമ പഞ്ചായത്ത് പരിധിയിലെ അബ്ദുല്‍മജീദിനെ (46)യാണ് ഗാന്ധിനഗര്‍ എസ് ഐ ടി എസ് റനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. സഹോദരന്‍ ഫിര്‍ദൗസ് മുഹമ്മദിനെയും ഇയാളുടെ ഭാര്യ സൗമ്യയെയുമാണ് ഇനി പിടികിട്ടാനുള്ളത്.

കോട്ടയം കുമാരനെല്ലൂര്‍ സ്വദേശിനിയായ ലൈലയുടെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 2018 ലായിരുന്നു സംഭവം. ഒന്നാം പ്രതി ഫിര്‍ദൗസ് പരാതിക്കാരിയുടെ വാഹനത്തിന്റെ ഡ്രൈവറായിരുന്നു. ഈ പരിചയം മുതലെടുത്തായിരുന്നു തട്ടിപ്പ്. ലൈല കുമാരനെല്ലൂരില്‍ വസ്ത്ര സ്ഥാപനം തുടങ്ങാന്‍ ആലോചനയിലായിരുന്നു. ഇതു മനസ്സിലാക്കിയ പ്രതികള്‍ ഇവരുമായി അടുപ്പത്തിലാകുകയായിരുന്നു. ഗാന്ധിനഗറിലുള്ള ഹോട്ടല്‍ വിറ്റുകിട്ടിയ ഒരു കോടിയോളം രൂപ ലൈലയുടെ കൈവശമുണ്ടെന്ന് മനസ്സിലാക്കിയ ഫിര്‍ദൗസും സൈമ്യയും ചേര്‍ന്ന് ലൈലയെയും മകന്‍ ആഷിയെയും പങ്കാളികളാക്കി മാന്നാനത്ത് പുത്തൂര്‍ക്കാടന്‍ ടെക്‌സ്റ്റൈല്‍സ് എന്ന സ്ഥാപനം തുടങ്ങി. പല തവണയായി 12 ലക്ഷത്തോലം രൂപ പ്രതികള്‍ ലൈലയില്‍ നിന്നു വാങ്ങി. 28 ലക്ഷം രൂപയുടെ തുണിത്തരങ്ങള്‍ വാങ്ങി കടയിലെത്തിച്ചു. ഇവിടെ നിന്ന് വസ്ത്രങ്ങള്‍ ഫിര്‍ദൗസും സൗമ്യയും ചേര്‍ന്ന് കാസര്‍കോട്ടുള്ള മജീദിന്റെ ഫാഷന്‍ ക്ലബ്ബ് ന്നെ വസ്ത്ര വ്യാപാര സ്ഥാപനത്തിലേക്ക് മാറ്റി. കടയിലെ വസ്ത്രങ്ങള്‍ വിറ്റുകിട്ടിയ പണം കാണാതായതോടെയാണ് ലൈല പോലീസില്‍ പരാതി നല്‍കിയത്.

ഇതോടെ മജീദ് കാസര്‍കോട്ടെ സ്ഥാപനം പൂട്ടുകയും തുടര്‍ന്ന് കാസര്‍കോട് തന്നെ മറ്റൊരു സ്ഥാപനം നടത്തി വരികയുമായിരുന്നു. ഇവിടെ നിന്നാണ് മജീദിനെ പോലീസ് പിടികൂടിയത്.

RANDOM NEWS

ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സോളാര്‍ വൈദ്യുതിയിലേക്ക് ആദ്യഘട്ടം പൂര്‍ത്തിയായി

കാസര്‍കോട് : വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും കൗതുകവും പുതിയ അറിവുകളും സമ്മാനിച്ച് വെള്ളച്ചാല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പഠനനോത്സവം സമാപിച്ചു. നീലശ്വരം …