Friday , January 24 2020
Breaking News

കോണ്‍ഗ്രസ് പ്രവര്‍ത്തകനെ അക്രമിച്ച കേസില്‍ 3 സി പി എം പ്രവര്‍ത്തകര്‍ക്ക് തടവും പിഴയും

കുറ്റിക്കോല്‍ : കോണ്‍ഗ്രസ് പ്രവര്‍ത്തകനെ അക്രമിച്ച കേസില്‍ മൂന്നു സി പി എം പ്രവര്‍ത്തകര്‍ക്ക് തടവും പിഴയും ശിക്ഷ. ബേഡകത്തെ അബൂബക്കര്‍ കൂച്ചാനത്തിനെ അക്രമിച്ച കേസിലാണ് സി പി എം പ്രവര്‍ത്തകരായിരുന്ന കളത്തില്‍ നാരായണന്‍, ചന്ദ്രന്‍ പന്തലില്‍, രഞ്ജിത്ത് എന്നിവരെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തടവും പിഴയും ശിക്ഷിച്ചത്. ഒന്നാം പ്രതി നാരായണന് മൂന്നു മാസം തടവും 1000 രൂപ പിഴയും, രണ്ടാം പ്രതി ചന്ദ്രനു മൂന്നു മാസം തടവും പിഴയും, മൂന്നാം പ്രതി രഞ്ജിത്തിന് ഒരു വര്‍ഷം 2 മാസം തടവും 5000 രൂപ പിഴയുമാണ് ശിക്ഷ.

2013ലാണ് കേസിനാസ്പദമായ സംഭവം. ബേഡകത്ത് ബസ് ഇറങ്ങി വീട്ടിലേക്ക് നടന്നുപോവുന്നതിനിടെ നാരായണന്റെ നേതൃത്വത്തില്‍ രാഷ്ട്രീയ വൈരാഗ്യത്തെ തുടര്‍ന്ന് അക്രമിച്ചുവെന്നാണ് കേസ്.

RANDOM NEWS

റിപ്പബ്ലിക് ദിനത്തില്‍ എല്‍.ഡി.എഫ് സംഘടിപ്പിക്കുന്ന മനുഷ്യ മഹാ ശൃംഖലയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കാസര്‍കോട്: പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി റിപ്പബ്ലിക് ദിനത്തില്‍ എല്‍.ഡി.എഫ് സംഘടിപ്പിക്കുന്ന മനുഷ്യ മഹാ ശൃംഖലയുടെ ഒരുക്കങ്ങള്‍ …