Tuesday , April 7 2020
Breaking News

കോളേജ് വിദ്യാര്‍ത്ഥിനി യുവാവിനൊടൊപ്പം ഒളിച്ചോടി; അന്വേഷണം മലപ്പുറത്ത്

കാഞ്ഞങ്ങാട് : സ്വകാര്യ കോളേജിലെ വിദ്യാര്‍ത്ഥിനി യുവാവിനൊടൊപ്പം ഒളിച്ചോടിയെന്ന പരാതിയില്‍ പോലീസ് കേസെടുത്തു. കാഞ്ഞങ്ങാട്ടെ ഒരു സ്വകാര്യ കോളേജിലെ അവസാനവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ ഇരുപതുകാരിയെയാണ് ബുധനാഴ്ച ഉച്ചയോടെ കാണാതായത്. പതിവുപോലെ കോളേജിലേക്ക് പോയ വിദ്യാര്‍ത്ഥിനി ക്ലാസ് കഴിഞ്ഞിട്ടും തിരിച്ചെത്താത്തിനെ തുടര്‍ന്ന് പിതാവ് ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. വിദ്യാര്‍ത്ഥിനി കാമുകനായ യുവാവിനോടൊപ്പം പോയതായി സംശയിക്കുന്നുവെന്ന് പരാതിയില്‍ വ്യക്തമാക്കി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തില്‍ വിദ്യാര്‍ത്ഥിനി മലപ്പുറം തിരൂരിലുള്ളതായി സൂചന ലഭിച്ചിട്ടുണ്ട്.

RANDOM NEWS

കയറ്റിറക്ക് തൊഴിലാളികളെ പോലീസ് വീണ്ടും തടഞ്ഞു; റേഷന്‍ മൊത്തവിതരണം നിലച്ചു

വിദ്യാനഗര്‍ : റേഷന്‍ മൊത്തവിതരണ കേന്ദ്രത്തില്‍ കയറ്റിറക്ക് ജോലിക്ക് പോവുകയായിരുന്ന തൊഴിലാളികളെ പോലീസ് തടഞ്ഞ് തിരിച്ചയച്ചതിനെ തുടര്‍ന്ന് വിതരണം നിലച്ചു. …