Wednesday , June 3 2020
Breaking News

കോവിഡിന്റെ മറവില്‍ മനുഷ്യാവകാശം ധ്വംസിക്കുന്ന ഏകാധിപതിയാണ് പിണറായിയെന്ന് ചെന്നിത്തല

തിരുവനന്തപുരം: പ്രതിപക്ഷം ചൂണ്ടിക്കാട്ടിയില്ലായിരുന്നുവെങ്കില്‍ അമേരിക്കന്‍ കമ്പനിയായ സ്പ്രിംക്ലര്‍ കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ ഡാറ്റകള്‍ വിറ്റു കാശാക്കുമായിരുന്നുവെന്നും സര്‍ക്കാര്‍ ഇപ്പോള്‍ എട്ട് കാര്യങ്ങളില്‍ പിന്നോക്കം പോയെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

കോടതിയും പ്രതിപക്ഷവും വസ്തുതകള്‍ മനസ്സിലാക്കിയപ്പോള്‍ അവസാനം വരെ സര്‍ക്കാര്‍ മുടന്തന്‍ ന്യായം പറഞ്ഞ് പിടിച്ചുനിന്നു. രക്ഷയില്ലാ എന്ന് കണ്ടപ്പോള്‍ തകിടം മറിഞ്ഞ പരിതാപകരമായ അവസ്ഥയാണ് ഇന്നലെ സര്‍ക്കാര്‍ സത്യവാങ്മൂലത്തിലൂടെ കണ്ടത്.

കോവിഡിന്റെ മറവില്‍ മനുഷ്യാവകാശം ധ്വംസിക്കുന്ന ഏകാധിപതികളിലൊരാളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തിനിടെ വ്യക്തമാക്കി.

കോവിഡ്19ന്റെ മറവില്‍ ഏകാധിപതികളായ ഭരണാധികാരികള്‍ മനുഷ്യാവകാശങ്ങള്‍ ധ്വംസിക്കുന്നു. ജനാധിപത്യപരമായ അവകാശങ്ങള്‍ കുഴിച്ചുമൂടുന്നു. ലോകത്തൊട്ടാകെ ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നുവരുന്ന കാലമാണ്. ലോകത്തെ എല്ലാ ഏകാധിപതികളും ഇതേ പാതയാണ് പിന്തുടരുന്നത്. അമേരിക്കയിലാണെങ്കിലും ലണ്ടനിലാണെങ്കിലും
ഡല്‍ഹിയിലാണെങ്കിലും തിരുവനന്തപുരത്താണെങ്കിലും ഏകാധിപതികള്‍ സ്വേഛാധിപത്യ നടപടികളുമായി മുന്നോട്ട് പോകുന്നതാണ് നമുക്ക് കാണാന്‍ സാധിക്കുന്നത്’ ചെന്നിത്തല പറഞ്ഞു.

ഏപ്രല്‍ 10നാണ് സ്പ്രിംക്ലര്‍ കരാര്‍ പ്രതിപക്ഷം ആദ്യമായി ഉന്നയിക്കുന്നത്. പ്രതിപക്ഷം ഇത് ഉന്നയിച്ചില്ലായിരുന്നെങ്കില്‍ അമേരിക്കന്‍ കമ്പനിക്കും നിക്ഷിപ്ത താത്പര്യക്കാര്‍ക്കും കോവിഡ്19 ന്റെ മറവില്‍ വലിയ നേട്ടമുണ്ടാക്കാന്‍ കഴിയുമായിരുന്നു. ഈ ഡാറ്റ അടുത്ത തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് പ്രയോജനപ്പെടുത്താനും ദുരുപയോഗം ചെയ്യുമായിരുന്നു. ഞങ്ങള്‍ ഇടപെട്ടതു കൊണ്ടാണ് രഹസ്യമാക്കി വെച്ചിരുന്ന സ്പ്രിംക്ലര്‍ തട്ടിപ്പ് പുറംലോകം അറിഞ്ഞതെന്നും ചെന്നിത്തല പറഞ്ഞു.

RANDOM NEWS

സംസ്ഥാനത്ത് 86 പേര്‍ക്ക് കൂടി കോവിഡ് : കാസര്‍കോട്ട് 9 പേര്‍ക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് ചൊവ്വാഴ്ച 86 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും ആലപ്പുഴ …