Sunday , August 9 2020
Breaking News

കോവിഡ് കാലത്ത് കാര്യക്ഷമതയോടെ ജില്ലാ സിവില്‍ സപ്ലൈ വിഭാഗം ; വീടില്ലാത്ത 416 കുടുംബങ്ങള്‍ക്ക് 24 മണിക്കൂറിനകം കാര്‍ഡ്

കാസര്‍കോട് : ആശങ്ക നിറഞ്ഞ കോവിഡ് കാലത്ത് റേഷന്‍ കാര്‍ഡുകള്‍ക്ക് പ്രധാന്യമേറിയപ്പോള്‍ കാര്‍ഡില്ലാത്തവര്‍ക്കും ആശ്വാസ നടപടികളുമായി ജില്ലാ സിവില്‍ സപ്ലൈസ് വിഭാഗം.
കാര്‍ഡിന് അപേക്ഷിച്ച വീടില്ലാത്ത 416 കുടുംബങ്ങള്‍ക്കും കാര്‍ഡിന് അപേക്ഷിച്ച് 24 മണിക്കൂറിനുള്ളില്‍ വിതരണം ചെയ്തു. എല്ലാ കൊവിഡ് നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിച്ച് താലൂക്ക് സപ്‌ളൈ ഓഫീസുകള്‍ വഴിയായിരുന്നു വിതരണം. ഇവര്‍ക്കുള്ള സൗജന്യ അതിജീവന കിറ്റുകള്‍ സപ്‌ളൈകോ വഴി ജൂണ്‍ മാസത്തില്‍ നല്‍കി.ഇവരുള്‍പ്പെടെ ജില്ലയിലെ റേഷന്‍ കാര്‍ഡ് ഇല്ലാത്ത 1506 കുടുംബങ്ങള്‍ക്ക് 15 കിലോ വീതം സൗജന്യ റേഷന്‍ ആയി 19.5 മെട്രിക് ടണ്‍ അരിയും വിതരണം നടത്തി. ലോക് ഡൗണില്‍ ഒറ്റപ്പെട്ട കുടുംബങ്ങള്‍ക്ക് ഏറെ ആശ്വാസകരമായിരുന്നു ഈ പ്രവര്‍ത്തനങ്ങള്‍.
ലോക് ഡൗണ്‍ ദിനങ്ങളില്‍ഏപ്രില്‍ മാസത്തെ റേഷന്‍ വിഹിതം ഒറ്റത്തവണയായി നല്കിയും, ജില്ലയില്‍ മാര്‍ച്ച് മാസം നിലവിലുള്ള 313140 റേഷന്‍ കാര്‍ഡ് കാര്‍ഡുടമകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 17 അവശ്യസാധനങ്ങള്‍ അടങ്ങുന്ന സൗജന്യ കിറ്റ് റേഷന്‍ കടകള്‍ വഴിയും സപ്ലൈകോയുമായി സഹകരിച്ച് വിതരണം നടത്തിയും കോവിഡ് പ്രവര്‍ത്തനങ്ങളില്‍ സിവില്‍ സപ്‌ളൈസ് വിഭാഗം ഭക്ഷ്യ സുരക്ഷ ഉറപ്പാക്കി .ജില്ലയിലെ 132858 മഞ്ഞ, പിങ്ക് കാര്‍ഡ് ഉടമകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പദ്ധതി പ്രകാരം ഒരു വ്യക്തിക്ക് അഞ്ചു കിലോ അരി എന്ന തോതില്‍ ഏപ്രില്‍, മെയ്, ജൂണ്‍ മസങ്ങളിലായി 8733 മെട്രിക് ടണ്‍ സൗജന്യ അരി വിതരണം ചെയതു. കൂടാതെ കാര്‍ഡ് ഒന്നിന് മൂന്ന് കിലോ ചെറുപയര്‍, കടല ഇനത്തില്‍ 385 മെട്രിക് ടണ്‍ ധാന്യവും സൗജന്യമായി വിതരണം ചെയ്തു.

RANDOM NEWS

ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച 73 പേരില്‍ ഉറവിടമറിയാത്ത ആറുപേരുള്‍പ്പെടെ 70 പേര്‍ക്ക്‌ സമ്പര്‍ക്കത്തിലൂടെ രോഗം ; 33 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് : ശനിയാഴ്ച (ആഗസ്റ്റ് എട്ട്) ജില്ലയില്‍ 73 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത ആറുപേരുള്‍പ്പെടെ സമ്പര്‍ക്കത്തിലൂടെ …