Wednesday , July 8 2020
Breaking News

കോവിഡ്: ഗള്‍ഫില്‍ രണ്ടു മലയാളികള്‍ കൂടി മരിച്ചു

ദുബൈ : കോവിഡ് ബാധിച്ച് ഗള്‍ഫില്‍ രണ്ടു മലയാളികള്‍ കൂടി മരിച്ചു. ഇരിങ്ങാലക്കുട സ്വദേശി ബഷീര്‍ (64), കണ്ണൂര്‍ കലശേരി സ്വദേശി ഷാനിദ് (32) എന്നിവരാണ് മരിച്ചത്. ഇതോടെ വെള്ളിയാഴ്ച ഗള്‍ഫ് രാജ്യങ്ങളില്‍ മരിച്ചവരുടെ എണ്ണം നാലായി. 138 മലയാളികളാണ് ഗള്‍ഫില്‍ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.

സൗദിയില്‍ രണ്ട് മലയാളികള്‍കൂടി കോവിഡ് ബാധിച്ച് മരിച്ചു. മലപ്പുറം ചട്ടിപ്പറമ്പ് ചോങ്ങാട്ടൂര്‍ സ്വദേശി പള്ളിയില്‍ ഉമ്മര്‍, കാളികാവ് സ്വദേശി മുഹമ്മദലി അണപ്പറ്റത്ത് എന്നിവരാണ് ജിദ്ദയില്‍ മരിച്ചത്. 49കാരനായ ഉമ്മര്‍ കോവിഡ് സ്ഥിരീകരിച്ച് ജിദ്ദയിലെ നാഷണല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. 59 കാരന്‍ മുഹമ്മദലി ജാമിഅ ആശുപത്രിയിലാണ് മരിച്ചത്. ഇതോടെ സൗദയില്‍ മരിച്ച മലയാളികളുടെ എണ്ണം 32 ആയി.

RANDOM NEWS

കോവിഡ്: രണ്ട് കണ്ണൂര്‍ സ്വദേശികള്‍ ഗള്‍ഫില്‍ മരിച്ചു

ദമാം : കോവിഡ് ബാധിച്ച് രണ്ട് കണ്ണൂര്‍ സ്വദേശികള്‍ ഗള്‍ഫില്‍ മരിച്ചു. കണ്ണൂര്‍ പാപ്പിനിശ്ശേരി അരോളി സ്വദേശി പ്രേമന്‍ ദമാമിലും …