Thursday , October 29 2020
Breaking News

കോവിഡ് ചട്ടം പാലിച്ചുകൊണ്ട് ഉപാധികളോടെ തെയ്യം കെട്ടിയാടാം : നവരാത്രി ആഘോഷങ്ങള്‍ക്ക് അനുമതിയില്ല ; കളക്ടര്‍

കാസര്‍കോട് : കോവിഡ് ചട്ടം പാലിച്ചുകൊണ്ട് ഉപാധികളോടെ തെയ്യം ആചാര അനുഷ്ഠാനങ്ങള്‍ നടത്തുന്നതിന് അനുമതി നല്‍കാന്‍ ജില്ലാകളക്ടര്‍ അധ്യക്ഷനായ ജില്ലാതല കോറോണ കോര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചു. പരമാവധി 20 പേരെമാത്രമേ പങ്കെടുപ്പിക്കാവൂ. ഒരു സ്ഥലത്ത് ഒറ്റ ദിവസം മാത്രമേ പരിപാടി നടത്താന്‍ പാടുള്ളൂ. തെയ്യം കെട്ടിയാടുന്നവര്‍ കോവിഡ് പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. നടത്തിപ്പിന് ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനത്തില്‍ നിന്നുള്ള അനുമതി വാങ്ങുകയും വേണം.

നവരാത്രി ആഘോഷത്തിന് അനുമതിയില്ല

കോവിഡ്‌രോഗ വ്യാപനം രൂക്ഷമായിട്ടുള്ളതിനാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിരോധനാജ്ഞ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഒക്ടോബര്‍ 17 മുതല്‍ 26 വരെ നടക്കുന്ന നവരാത്രി ആഘോഷത്തിന് അനുമതി നല്‍കാനാവില്ലെന്ന് യോഗം തീരുമാനിച്ചു.

കാസര്‍കോട് മല്‍സ്യ മാര്‍ക്കറ്റ് പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെക്കും

കാസര്‍കോട് മല്‍സ്യ മാര്‍ക്കറ്റ് പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ കോറോണ കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. നിബന്ധനകള്‍ കര്‍ശനമായി പാലിച്ച് മാര്‍ക്കറ്റ് പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടു പോകാന്‍ സാധിക്കുന്നില്ലെന്ന് കാസര്‍കോട് നഗരസഭാ സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തിരുന്നു.കോവിഡ്‌രോഗ വ്യാപനം രൂക്ഷമായതിനാല്‍ മല്‍സ്യ മാര്‍ക്കറ്റ് പ്രവര്‍ത്തനം നിര്‍ത്തി വെക്കാന്‍ അനുമതി നല്‍കണമെന്ന നഗരസഭാ സെക്രട്ടറിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് തീരുമാനം.

പി എസ് സി കോച്ചിംഗ് സെന്ററുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ അനുമതിയില്ല

സ്‌കൂളുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കാത്തതിനാല്‍ നിലവില്‍ പി എസ് സി കോച്ചിംഗ് സെന്ററുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിന് അനുമതി നല്‍കാനാവില്ലെന്ന് കളക്ടര്‍ യോഗത്തില്‍ പറഞ്ഞു.

മംഗലാപുരം കാസര്‍കോട് റൂട്ടില്‍ കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസ് സര്‍വീസ് ആരംഭിക്കാന്‍ അനുമതി നല്‍കണമെന്ന കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ എം.ഡി യുടെ കത്ത് സര്‍ക്കാരില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ക്കായി സമര്‍പ്പിക്കും. ഈ വിഷയത്തില്‍ സര്‍ക്കാര്‍ നിര്‍ദേശാനുസരണം നടപടി സ്വീകരിക്കുന്നതാണെന്ന മറുപടി കര്‍ണാടക കോര്‍പറേഷന്‍ എം.ഡി.ക്ക് നല്‍കുന്നതിനും യോഗം തീരുമാനിച്ചു

വീഡിയോ കോണ്‍ഫറന്‍സിങ് വഴി നടത്തിയ യോഗത്തില്‍ ജില്ലാകളക്ടര്‍ ഡോ ഡി സജിത് ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ പോലീസ് മേധാവി ഡിശില്പ,സബ്കലക്ടര്‍ ഡി ആര്‍ മേഘശ്രീ,എഡിഎം എന്‍ ദേവീദാസ്,ഡി എംഒ ഡോ എ വി രാംദാസ്,ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍,കോറോണ കോര്‍കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

RANDOM NEWS

സ്‌നേഹസന്ദേശമായി ഇന്ന് നബിദിനം; വിശ്വമാനവികതയുടെ പ്രവാചക ഗാഥ

കാസര്‍കോട് : സ്‌നേഹ സന്ദേശമായി വ്യാഴാഴ്ച വിശ്വാസികള്‍ നബിദിനം ആഘോഷിക്കുന്നു. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തിന്റെ ഭാഗമായാണ് ഇസ്ലാം മത …