Thursday , November 26 2020
Breaking News

കോവിഡ്: ജില്ലയില്‍ മൂന്നുപേര്‍ കൂടി മരിച്ചു

കാസര്‍കോട് : ജില്ലയി്# കോവിഡ് പോസിറ്റീവായി ചികിത്സയിലായിരുന്ന മൂന്നു പേര്‍ കൂടി മരിച്ചു. ഉപ്പള ഭഗവതിയില്‍ താമസിക്കുന്ന ജാഫറിന്റെ ഭാര്യ അസ്മ (54), കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ ചായ്യോത്ത് എന്‍ജി നഗറിലെ ഹാജിറ (67), എണ്ണപ്പാറ പനയാര്‍കുന്നിലെ കമ്മാടന്‍ (84) എന്നിവരാണ് മരിച്ചത്.

പ്രമേഹം കൂടിയതിനെ തുടര്‍ന്നാണ് അസ്മയെ മംഗ്‌ളൂരുവിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച മരണം സംഭവിച്ചു. മകന്‍ : ശിഹാബ്. മരുമകള്‍ : സുഹ്‌റ.

പരേതനായ ഇബ്രാഹിമിന്റെ ഭാര്യയാണ് ഹാജിറ. മക്കള്‍ : ഇസ്മായില്‍, നാസര്‍, ഷെരീഫ, മുനീര്‍. മരുമക്കള്‍ : സര്‍ഫുന്നിസ, ഫൗസിയ, ഇബ്രാഹിം, നസീമ. സഹോദരങ്ങള്‍ : ജമീല, പരേതരായ മുഹമ്മദ്, മുഹമ്മദ്കുഞ്ഞി.

കമ്മാടന്റെ ഭാര്യ : കുഞ്ഞി നാരായണി. മക്കള്‍ : ഗീത. സുജാത, സതീശന്‍.

RANDOM NEWS

വീടിന്റെ ഒന്നാം നിലയില്‍ നിന്ന് വീണ് ഒന്നരവയസുകാരിയുടെ മരണം ; നാടിന്റെ നൊമ്പരമായി

കാഞ്ഞങ്ങാട് : കുട്ടികളോടൊപ്പം വീടിന്റെ ഒന്നാം നിലയില്‍ കളിക്കുന്നതിനിടെ താഴേക്ക് വീണ് ഒന്നരവയസുകാരി മരിച്ച സംഭവം നാടിനെ കണ്ണീരിലാഴ്ത്തി. ബളാംതോടി …