Wednesday , August 5 2020
Breaking News

കോവിഡ് ; ഞായറാഴ്ച രണ്ട് മരണം കൂടി; ജില്ലയില്‍ മരിച്ചവരുടെ എണ്ണം 11 ആയി

കാസര്‍കോട് : കോവിഡ് ബാധിച്ച് ഞായറാഴ്ച രണ്ട് മരണംകൂടി. ഇതോടെ ജില്ലയില്‍ മരിച്ചവരുടെ എണ്ണം 11 ആയി. തൃക്കരിപ്പൂര്‍ പഞ്ചായത്ത് പരിധിയിലെ ടി അസിനാര്‍ ഹാജി (78), കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ വെച്ചും ഉപ്പളയ്ക്ക് സമീപത്തെ ഷഹര്‍ബാനു (74) കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്.

ഏറെകാലമായി ഹൃദ്രോഗത്തിന് ചികിത്സയിലയാിരുന്നു അസിനാര്‍ ഹാജി. ഭാര്യ: പി പി ബീഫാത്തിമ. മക്കള്‍ : സുനീറ, സമീറ, നസീമ, പരേതനായ ജാഫര്‍. മരുമക്കള്‍ : ആഇശ, ടി ഈസ്മായില്‍, എം ടി മുഹമ്മദ്. ഖബറടക്കം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം നടക്കും.

ഹാജി അബ്ദുല്‍റഹ്മാന്റെ ഭാര്യയായ ഷെഹര്‍ബാനു ഞായറാഴ്ച രാവിലെയാണ് മരിച്ചത്. ശ്വാസതടസ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ പത്ത് ദിവസമായി കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജുലൈ 28നാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.

RANDOM NEWS

സംസ്ഥാനത്ത് 1195 പേര്‍ക്ക് കോവിഡ്; കാസര്‍കോട്ട് 128 പേര്‍ക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് ബുധനാഴ്ച 1195 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ …