Saturday , October 31 2020
Breaking News

കോവിഡ് നിര്‍ദ്ദേശ ലംഘനം: ജില്ലയില്‍ 8807 പേരെ അറസ്റ്റ് ചെയ്തു

കാസര്‍കോട് : കോവിഡ് 19 നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇതുവരെ 8807 പേരെ അറസ്റ്റ് ചെയ്തു. വിവിധ സ്റ്റേഷനുകളിലായി 5957 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 1338 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. സെപ്റ്റംബര്‍ 23 ന് മഞ്ചേശ്വരം (2), കുമ്പള (6), കാസര്‍കോട് (4),വിദ്യാനഗര്‍ (2), ബദിയഡുക്ക (1), ആദൂര്‍ (2), ബേഡകം (1), മേല്‍പ്പറമ്പ (3), ബേക്കല്‍ (4), അമ്പലത്തറ (4), ഹോസ്ദുര്‍ഗ് (4), നീലേശ്വരം (5), ചന്തേര (3), ചീമേനി (3), വെള്ളരിക്കുണ്ട് (4), ചിറ്റാരിക്കാല്‍ (4), രാജപുരം (4) എന്നീ പോലീസ് സ്റ്റേഷനുകളിലായി 56 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ കേസുകളിലായി 103 പേരെ അറസ്റ്റ് ചെയ്തു. രണ്ട് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.

മാസ്‌ക് ധരിക്കാത്ത 35,680 പേര്‍ക്കെതിരെ കേസെടുത്തു

മാസ്‌ക് ധരിക്കാത്തതിന് ജില്ലയില്‍ ഇതുവരെ 35680 പേര്‍ക്കെതിരെ കേസെടുത്ത് പിഴ ഈടാക്കി. സെപ്റ്റംബര്‍ 23 ന് മാത്രം 343 പേര്‍ക്കെതിരെയാണ് കേസെടുത്തത്.

RANDOM NEWS

ജില്ലയിലെ അഞ്ച് അതിര്‍ത്തിറോഡുകളില്‍ ആന്റിജന്‍ടെസ്റ്റ് സൗകര്യം ഒരുക്കും

കാസര്‍കോട് : കര്‍ണാടകയില്‍ നിന്ന് കാസര്‍കോട് ജില്ലയിലേക്ക് കടക്കുന്നതിനുള്ള 17 അതിര്‍ത്തി റോഡുകളിലെ അഞ്ച് അതിര്‍ത്തികളില്‍ ചെക്‌പോസ്റ്റ് സംവിധാനം സജ്ജീകരിച്ച് …