Saturday , August 15 2020
Breaking News

കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് കൈതാങ്ങായി ഇന്ദിരാജി കള്‍ച്ചറല്‍ ആന്റ് പാലിയേറ്റീവ് ഫോറം

കാസര്‍കോട് : കോവിഡ് രോഗ പശ്ചാത്തലത്തില്‍ പല വ്യക്തികളും രക്തദാനം ചെയ്യാന്‍ വിഷമിക്കുന്ന സമയത്ത് കാസറഗോഡു് ജനറല്‍ ആശുപത്രിയിലെ ബ്ലഡ് ബേങ്കില്‍ ചില രക്ത ഗ്രൂപ്പുകളുടെ കുറവുകള്‍ മനസിലാക്കിയ ഇന്ദിരാജി കള്‍ച്ചറല്‍ ആന്റ് പാലിയേറ്റീവ് ഫോറം ജില്ല കമ്മിറ്റി ശ്രീ ഷാനവാസ് പാദു റിന്റെ നേതൃത്ത്വത്തില്‍ ഇരുപതോളം പ്രവര്‍ത്തകര്‍ കാസറഗോഡ് ജനറല്‍ ആശുപത്രിയില്‍ രക്തദാനം ചെയ്തു കഴിഞ്ഞ ദിവസം പരവനടുക്കത്തെ കോ വിഡ് ചികിത്സാ കേന്ദ്രമായ എം ആര്‍ എസില്‍ കോവിഡ് രോഗികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ശുദ്ധികരിച്ച കുടിവെള്ള കുപ്പിയുടെ വലിയൊരു ശേഖരം ചട്ടന്‍ചാല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ആ ഫിസര്‍ക്ക് ഇന്ദിരാജി കള്‍ച്ചറല്‍ ആന്റ് പാലിയേറ്റിവ് ഫോറം ഏല്‍പ്പിച്ച് കൊടുത്തിരുന്നു. കാസറഗോഡ് ജനറല്‍ ആ ശുപത്രിയില്‍ നടന്ന വിവിധ രക്ത ഗ്രൂപ്പു നല്‍കല്‍ ചടങ്ങ് ഇന്ദിരാജി കള്‍ച്ചറല്‍ ആന്റ് പാലിയേറ്റീവ് ഫോറം ജില്ല പ്രസിഡണ്ട് ഷാനവാസ് പാദുര്‍ രക്തം നല്‍കി ഉദ്ഘാടനം ചെയ്തു അബ്ദുള്‍ കാദര്‍ മല്ലം ഹാരിസ് ബെണ്ടിച്ചാല്‍ സതീഷന്‍ മേല്‍ ബാര നിയാസ് ശ്രീജിത് ഇബ്രാഹിംസി യ സഫ്ദര്‍ കുരിക്കള്‍ സഫാന്‍ അനില്‍കുമാര്‍ പി.വി ഉദയകുമാര്‍ മജീദ് മാങ്ങാട് പ്രതാപ് തയ്യില്‍ രൂപേഷ് പള്ളം എന്നിവര്‍ നേതൃത്ത്വം നല്‍കി

RANDOM NEWS

തുറമുഖത്തേക്കുള്ള പ്രവേശനം തടഞ്ഞു: മടക്കരയിലും തൈക്കടപ്പുറത്തും തൊഴിലാളികളുടെ പ്രതിഷേധം

ചെറുവത്തൂര്‍/നീലേശ്വരം : ചെറുകിട കച്ചവടക്കാര്‍ക്കും മീന്‍വില്പന തൊഴിലാളികള്‍ക്കും തുറമുഖത്തേക്കും ജെട്ടിയിലേക്കും പ്രവേശനം നിഷേധിച്ചതില്‍ പ്രതിഷേധം. മടക്കര തുറമുഖത്തുനിന്ന് മീന്‍ കയറ്റി …