Wednesday , September 30 2020
Breaking News

കോവിഡ് ബാധിക്കുമെന്ന പേടിയില്‍ ഗൃഹനാഥന്‍ കുളത്തില്‍ ചാടി ജീവനൊടുക്കി

ബന്തടുക്ക : കോവിഡ് ബാധിക്കുമെന്ന് ഭയന്ന് ഗൃഹനാഥന്‍ കുളത്തില്‍ ചാടി ജീവനൊടുക്കി. ബന്തടുക്ക, മാണിമൂല, തലപ്പളത്തെ പരേതനായ നാരായണ ഭട്ട്-ടി ജയലക്ഷ്മി ദമ്പതികളുടെ മകന്‍ സുബ്രഹ്മണ്യ ഭട്ട് (55) ആണ് വീടിനു സമീപത്തെ കിണറ്റില്‍ ചാടി മരിച്ചത്.

തിങ്കളാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു. രാവിലെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടെയാണ് കുളത്തില്‍ മൃതദേഹം കണ്ടത്. കോവിഡ് രോഗം ബാധിക്കുമെന്ന് ഭയമുള്ളതുകൊണ്ടാണ് ജീവനൊടുക്കിയതെന്ന് കുറിപ്പ് എഴുതിവെച്ചാണ് സുബ്രഹ്മണ്യ ഭട്ട് ജീവനൊടുക്കിയതെന്ന് ബേഡകം പോലീസ് പറഞ്ഞു.

ഭാര്യ : കാര്‍ത്യായനി. മകന്‍ : വിഷ്ണു (മൂന്നാംക്ലാസ് വിദ്യാര്‍ത്ഥി). സഹോദരങ്ങള്‍ : ഗോപാലകൃഷ്ണ ഭട്ട്, ശ്യാംഭട്ട്, ശാരദ, പരേതരായ ശങ്കരനാരായണ ഭട്ട്, ഗണേഷ്, പ്രസാദ്, ശങ്കരി.

RANDOM NEWS

പഞ്ചായത്തിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയാക്കി

കാസര്‍കോട് : തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ 38 പഞ്ചായത്തിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയാക്കി.രണ്ട് ദിവസങ്ങളിലായി ജില്ലാ കളക്ടര്‍ …