Wednesday , June 3 2020
Breaking News

കോവിഡ് ബാധിച്ച് ഗള്‍ഫില്‍ ചികിത്സയിലായിരുന്ന ചൂരി ബട്ടംപാറ സ്വദേശി മരിച്ചു

കാസര്‍കോട് : കോവിഡ് ബാധിച്ച് ഗള്‍ഫില്‍ ചികിത്സയിലായിരുന്ന ചൂരി ബട്ടംപാറ സ്വദേശി മരിച്ചു. ബട്ടംപാറയിലെ പരേതരായ അച്ചുതന്‍-ശ്രീദേവി ദമ്പതികളുടെ മകന്‍ മധുസുതന്‍ (57) ആണ് യു എ ഇ യിലെ ആശുപത്രിയില്‍ മരിച്ചത്. ഒരാഴ്ചമുമ്പാണ് പനി ബാധിച്ചത്. ആശുപത്രിയില്‍ വെച്ച് നടന്ന പരിശോധനയില്‍ കോവിഡ് ആണെന്ന് തിരിച്ചറിഞ്ഞിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. തീവ്രപരിചരണ വിഭാഗത്തിലായിരുന്ന മധുസുതനന്‍ ചൊവ്വാഴ്ച മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിക്കുകയായിരുന്നു. നേരത്തെ ഗള്‍ഫിലായിരുന്ന മധുസുതന്‍ ഒരു വര്‍ഷം നാട്ടില്‍ നിന്ന ശേഷം ലോക്ഡൗണിനു മുമ്പ് പുതിയ ജോലി തേടി പോയതായിരുന്നു.

ഭാര്യ : നീന. മക്കള്‍ : മനീഷ, സഞ്ജയ്, സഞ്ജന.

RANDOM NEWS

യുവാവ് കിടപ്പുമുറിയിലെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍

കാഞ്ഞങ്ങാട് : യുവാവിനെ കിടപ്പുമുറിയിലെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അതിയാമ്പൂരിലെ പരേതനായ കുട്ട്യന്റെ മകന്‍ കുന്നുമ്മല്‍ …