Wednesday , September 30 2020
Breaking News

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍കൂടി മരിച്ചു

കാസര്‍കോട് : ജില്ലയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍കൂടി മരിച്ചു. തൃക്കരിപ്പൂരിലെ എ പി അബ്ദുല്‍ഖാദര്‍ (62) ആണ് മരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു അബ്ദുല്‍ഖാദര്‍. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. അര്‍ബുദ രംാഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. എറണാകുളത്ത് ചികിത്സയ്ക്ക് പോയി തിരിച്ചു വരുന്നതിനിടെ പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരിയാരത്ത് നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവായത്.

ഭാര്യ : മറിയുമ്മ. മക്കള്‍ : ഹസീന, ഹാഷിബ. മരുമക്കള്‍ : സൈനുല്‍ ആബിദ്, ഇസ്മായില്‍. ഖബറടക്കം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം നടക്കും.

RANDOM NEWS

ഭാര്യയുമായി പിണങ്ങി തനിച്ച് താമസിക്കുകയായിരുന്ന യുവാവ് തൂങ്ങി മരിച്ച നിലയില്‍

കാഞ്ഞങ്ങാട് : ഭാര്യയുമായി പിണങ്ങി തനിച്ച് താമസിക്കുകയായിരുന്ന യുവാവിനെ വീടിന്റെ കോലായില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മടിക്കൈ വാഴുന്നോറടിയിലെ …