Thursday , October 29 2020
Breaking News

കോവിഡ് ബാധിച്ച് ജില്ലയില്‍ മൂന്നു പേര്‍കൂടി മരിച്ചു

കാസര്‍കോട് : കോവിഡ് ബാധിച്ച് ജില്ലയില്‍ മൂന്നു പേര്‍ കൂടി മരിച്ചു. പൂച്ചക്കാട്ടെ സിംഗപ്പൂര്‍ മുഹമ്മദ്കുഞ്ഞി (85), തളങ്കരയിലെ ടി എ മുഹമ്മദലി (72), തൊടുപുഴ സ്വദേശിയും ആവിക്കരയിലെ ക്വാര്‍ട്ടേ്‌സില്‍ താമസിച്ചുവരികയുമായിരുന്ന പെയിന്റിംഗ് തൊഴിലാളി ഷാജു ലൂയിസ് (55) എന്നിവരാണ് മരിച്ചത്.

ശ്വാസതടസ്സത്തെ തുടര്‍ന്ന് ജില്ലാശുപത്രിയില്‍ ചികിത്സയിലായിരുന്ന പൂച്ചക്കാട്ടെ മുനീറ മന്‍സിലിലെ സിംഗപ്പൂര്‍ മുഹമ്മദ്കുഞ്ഞി (85)യാണ് കോിഡ് ബാധിച്ച് മരിച്ചത്. ഭാര്യ : ആമിന. മക്കള്‍ : അബ്ദുല്‍റഹ്മാന്‍, മജീദ് (ഇരുവരും അബുദാബി), കുഞ്ഞാമദ് (ഷാര്‍ജ), ഫാത്തിമ, ആയിഷ, ജമീല, ഷെരീഫ, മുനീറ. മരുമക്കള്‍ : സ്‌ക്കീന, ബുഷ്‌റ, ജെസീന, ഹുസൈനാര്‍, മുഹമ്മദ്, ഷാഫി, ഷാഫി മുക്കൂട്. സഹോദരങ്ങള്‍ : നഫീസ, ഫാത്തിമ, കുഞ്ഞാസ്യ.

പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കോവിഡ് ബാധിച്ച് തളങ്കര സ്വദേശി ക്രസന്റ് റോഡിലെ ടി എ മുഹമ്മദലി (72) മരിച്ചത്. ഭാര്യ : നബീസ. മക്കള്‍ : അനീസ, ഹസീന, ഹനീഫ. മരുമക്കള്‍ : റഫീഖ് തങ്ങള്‍, സഹദാഫ് തങ്ങള്‍, ആബിദ. സഹോദരങ്ങള്‍ : ഇബ്രാഹിം, ഉമ്മാലി, ഖദീജ.

RANDOM NEWS

യുവതിയെ വീട്ടില്‍ കയറി പീഡിപ്പിച്ച കേസിലെ പ്രതിയായ യുവാവ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

കാസര്‍കോട് : രണ്ടു മക്കളുടെ മാതാവായ യുവതിയെ വീട്ടില്‍ കയറി പീഡിപ്പിച്ച കേസിലെ പ്രതിയായ യുവാവ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ …