Tuesday , July 7 2020
Breaking News

കോവിഡ് ബാധിച്ച് ബേക്കല്‍ സ്വദേശി അബുദാബിയില്‍ മരിച്ചു

ബേക്കല്‍ : കോവിഡ് ബാധിച്ച് ബേക്കല്‍ പള്ളിപ്പുഴ സ്വദേശി അബുദാബിയില്‍ മരിച്ചു. പള്ളിപ്പുഴയിലെ പരേതരായ അബ്ദുല്‍റഹ്മാന്‍-സുഹറ ദമ്പതികളുടെ മകനും ചട്ടഞ്ചാല്‍ വടക്കേപറമ്പ് അമ്പത്തിയഞ്ചാം മൈലില്‍ താമസക്കാരനുമായ ഇസ്ഹാഖ് (44) ആണ് അബുദാബി റസീന്‍ ക്യാമ്പില്‍ മരിച്ചത്.മഹ്‌റഖ് ആശുപത്രിയിലുള്ള മൃതദേഹം കെ എം സി സി പ്രവര്‍ത്തകരുടെ മേല്‍നോട്ടത്തില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിവരുന്നു. ബനിയാസ് ഖബര്‍സ്ഥാനില്‍ മയ്യത്ത് മറവ് ചെയ്യും.
ആദൂര്‍ പയങ്ങാടിയിലെ നസീമയാണ് ഇസ്ഹാഖിന്റെ ഭാര്യ. മക്കള്‍ : ഇര്‍ഫാന്‍, ഇഷാന, ഇസാന്‍.

RANDOM NEWS

ഫേസ്ബുക്കില്‍ ആത്മഹത്യാക്കുറിപ്പ് എഴുതിയ ശേഷം വിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവചിത്രകാരന്‍ മരിച്ചു

കാഞ്ഞങ്ങാട് : ഫേസ് ബുക്കില്‍ ആത്മഹത്യാക്കുറിപ്പ് എഴുതി വെച്ചശേഷം വിഷം കഴിച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവ ചിത്രകാരന്‍ നിള അമ്പലത്തറ …