Saturday , August 15 2020
Breaking News

കോവിഡ് ബോധവത്കരണ സന്ദേശങ്ങളുമായെത്തുന്ന മൊട്ടൂസ് സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നു

കാസര്‍കോട് : കോവിഡ് ബോധവത്കരണ സന്ദേശങ്ങളുമായെത്തുന്ന ‘മൊട്ടൂസ്’ സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നു. വേറിട്ട ശൈലിയില്‍ കോവിഡ് പ്രതിരോധ സന്ദേശങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്ന മൊട്ടൂസ് യൂട്യൂബ് സിരീസ് ഇതിനകം 42 എപ്പിസോഡുകള്‍ പിന്നിട്ടു. മടിക്കൈ വൊക്കേഷ്ണല്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലെ ഒന്നാം ക്ലാസുകാരന്‍ ദേവരാജാണ് മൊട്ടൂസായി പ്രേഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്. യുട്യൂബ് സീരിസിന്റെ ലോക്കേഷന്‍,ക്യാമറ, എഡിറ്റിങ് തുടങ്ങിയവയെല്ലാം ചെയ്യുന്നത് ദേവരാജിന്റെ പിതാവായ കാഞ്ഞിരപ്പൊയില്‍ ഹൈസ്‌ക്കൂള്‍ അധ്യാപകന്‍ കെ.വി രാജേഷാണ്. രചന നിര്‍വ്വഹിക്കുന്നത് അമ്മ റീജയാണ്. സഹോദരി ദേവിക രാജും സാങ്കേതിക സഹായവുമായി ഒപ്പമുണ്ട്. യുട്യൂബ് സീരിസ് 25 എപ്പിസോഡ് പൂര്‍ത്തിയായവേളയില്‍ തന്റെ കൊച്ചു കുടുക്കയിലെ സമ്പാദ്യം മുഴുവന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ദേവരാജ് നല്‍കിയിരുന്നു.
കോവിഡ് 19 പ്രതിരോധ ബോധവത്ക്കരണത്തില്‍ തന്റേതായ ശൈലിയില്‍ മാസ്‌ക് ഉപയോഗിക്കേണ്ട ആവശ്യകത,കൈ കഴുകല്‍,സാമൂഹ്യ അകലം പാലിക്കല്‍,ആരോഗ്യ വകുപ്പ്, മാധ്യമ പ്രവര്‍ത്തകര്‍ ,നിയമപാലകര്‍ ,മാധ്യമ പ്രവര്‍ത്തകര്‍,മറ്റു സന്നദ്ധ പ്രവര്‍ത്തകരുടെ സേവനങ്ങള്‍ തുടങ്ങിയവയെല്ലാം മൊട്ടൂസിലൂടെ കാണാം.
മുഖ്യമന്ത്രി പിണറായി വിജയന്‍ ,വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്, റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ ഉള്‍പ്പെടെയുള്ള നിരവധി രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകര്‍ അഭിനന്ദനമറിയിച്ചിരുന്നു.

RANDOM NEWS

തുറമുഖത്തേക്കുള്ള പ്രവേശനം തടഞ്ഞു: മടക്കരയിലും തൈക്കടപ്പുറത്തും തൊഴിലാളികളുടെ പ്രതിഷേധം

ചെറുവത്തൂര്‍/നീലേശ്വരം : ചെറുകിട കച്ചവടക്കാര്‍ക്കും മീന്‍വില്പന തൊഴിലാളികള്‍ക്കും തുറമുഖത്തേക്കും ജെട്ടിയിലേക്കും പ്രവേശനം നിഷേധിച്ചതില്‍ പ്രതിഷേധം. മടക്കര തുറമുഖത്തുനിന്ന് മീന്‍ കയറ്റി …