Wednesday , July 8 2020
Breaking News

കോവിഡ് മൂന്നാംഘട്ടം: 21 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും രോഗികള്‍ : രോഗം സ്ഥിരീകരിച്ചവരില്‍ ഭൂരിഭാഗവും മഹാരാഷ്ട്രയില്‍ നിന്ന് എത്തിയവര്‍

കാസര്‍കോട് : ജില്ലയില്‍ കോവിഡ് വ്യാപനത്തിന്റെ മൂന്നാംഘട്ടത്തില്‍ 21 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും രോഗികള്‍. ഇന്നലെ(മെയ് 27) വരെയുള്ള കണക്കുകള്‍ പ്രകാരം ജില്ലയില്‍ മൂന്നാംഘട്ടത്തില്‍ മാത്രം 63 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 14 പേര്‍ രോഗവിമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ പകുതിയില്‍ അധികവും മഹാരാഷ്ട്രയില്‍ നിന്ന് എത്തിയവരാണ്(44 പേര്‍) .മൂന്നാംഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ കുമ്പള പഞ്ചായത്തിലാണ ്(18പേര്‍). പൈവളിഗെ10, മംഗല്‍പ്പാടിആറ്, കാസര്‍കോട് നഗരസഭ അഞ്ച്, വോര്‍ക്കാടിമൂന്ന്, കോടോംബേളര്‍, മധൂര്‍, മീഞ്ച, ചെമ്മനാട്, ഉദുമരണ്ട് വീതം, മടിക്കൈ, കള്ളാര്‍, നീലേശ്വരം നഗരസഭ, അജാനൂര്‍, പൂല്ലൂര്‍പെരിയ, തൃക്കരിപ്പൂര്‍, ചെങ്കള, മുളിയാര്‍, പുത്തിഗെ, കുംബഡാജെ, മഞ്ചേശ്വരം പഞ്ചായത്തുളിലായി ഒന്നും വീതം പേര്‍ക്കുമാണ് മൂന്നാംഘട്ടത്തില്‍ ജില്ലയില്‍ രോഗം സ്ഥീരികരിച്ചത്.

കോവിഡ് വ്യാപനത്തിന്റെ ആദ്യ രണ്ടു ഘട്ടങ്ങളില്‍ ജില്ലയില്‍ 178 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ചെമ്മനാട് പഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ ഉണ്ടായിരുന്നത് 39 പേര്‍. കാസര്‍കോട് നഗരസഭാ34, ചെങ്കള25, മൊഗ്രാല്‍പൂത്തൂര്‍15, ഉദുമ14, മധൂര്‍13, മുളിയാര്‍എട്ട്, കാഞ്ഞങ്ങാട് നഗരസഭാഏഴ്, പള്ളിക്കര ആറ്, കുമ്പള, അജാനൂര്‍നാല് വീതം, ബദിയടുക്കമൂന്ന്, പുല്ലൂര്‍പെരിയരണ്ട്, പൈവളിഗൈ, പടന്ന, മംഗല്‍പ്പാടി, മീഞ്ചഒന്നുവീതം എന്നിങ്ങനെയാണ് പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള ആദ്യ രണ്ടുഘട്ടങ്ങളിലെ രോഗബാധിതരുടെ കണക്ക്.

RANDOM NEWS

സ്വര്‍ണ്ണകള്ളകടത്ത് ; മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രകടനം

കാസര്‍കോട് : സ്വര്‍ണ്ണ കള്ളക്കടത്തില്‍ മുഖ്യമന്ത്രിയുടെ പങ്ക് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, യൂത്ത് കോണ്‍ഗ്രസ് കാസര്‍ഗോഡ് നിയോജകമണ്ഡലം കമ്മിറ്റി കാസര്‍ഗോഡ് …