Wednesday , December 2 2020
Breaking News

കോവിഡ് വാര്‍ഡില്‍ നിന്നു പിടികൂടിയ പൂച്ചകള്‍ ചത്തു; വിദഗ്ധ പരിശോധനയ്ക്ക് അയയ്ക്കും

കാസര്‍കോട് : ജനറല്‍ ആശുപത്രിയിലെ കോവിഡ് വാര്‍ഡില്‍ നിന്നു പിടികൂടിയ ശേഷം ചത്തുപോയ പൂച്ചകളുടെ ആന്തരികാവയവങ്ങളുടെ സാംപിള്‍
വിദഗ്ധ പരിശോധനയ്ക്ക് അയയ്ക്കും. യുഎസില്‍ മൃഗശാല ജീവനക്കാരനില്‍ നിന്ന് 4 വയസ്സുള്ള പെണ്‍കടുവയ്ക്ക് കോവിഡ് പകര്‍ന്ന സാഹചര്യത്തിലാണ് നടപടി. ചത്ത 2 വയസ്സുള്ള കണ്ടന്‍ പൂച്ചയുടെയും 20 ദിവസം പ്രായമുള്ള 2 പൂച്ചക്കുട്ടികളുടെയും ആന്തരികാവയവ സാംപിള്‍ മൃഗസംരക്ഷണ വകുപ്പിന്റെ കാഞ്ഞങ്ങാട് ജില്ലാ ലാബില്‍ ഡി ഫ്രീസറില്‍ സൂക്ഷിച്ചിട്ടുണ്ട്.

തിരുവനന്തപുരം പാലോടുള്ള ചീഫ് ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസറെ ഇക്കാര്യം അറിയിച്ചതായി അധികൃതര്‍ പറഞ്ഞു. തിരുവനന്തപുരത്ത് പരിശോധിച്ച ശേഷം ആവശ്യമെങ്കില്‍ ഭോപ്പാലിലുള്ള നാഷനല്‍ ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസ് ലാബിലേക്ക്അയയ്ക്കും. ജന്തുരോഗ നിയന്ത്രണ പദ്ധതി ജില്ലാ കോ–ഓര്‍ഡിനേറ്റര്‍ ഡോ.ടിറ്റോ ജോസഫ്, ജില്ലാ എപ്പിഡെമിയോളജിസ്റ്റ് ഡോ. എം ജെ സേതുലക്ഷ്മി എന്നിവരാണ് കഴിഞ്ഞ ദിവസം ഇവയെ പോസ്റ്റുമോര്‍ട്ടം നടത്തിയത്. പ്രാഥമിക പരിശോധനയില്‍ കോവിഡ് ഇല്ലെന്നാണ് സൂചന.

എന്നാലും സൂക്ഷ്മ പരിശോധനയിലൂടെ ഇത് ഉറപ്പുവരുത്താനാണ് വിദഗ്ധ പരിശോധനയ്ക്ക് അയക്കാന്‍ തീരുമാനിച്ചത്. ജനറല്‍ ആശുപത്രിയിലെ കോവിഡ് വാര്‍ഡില്‍ രോഗികളുടെ പരാതിയിലാണ് ആശുപത്രിയില്‍ നിന്ന് അഞ്ചു പൂച്ചകളെയും ജില്ലാ പഞ്ചായത്തിന്റെ എബിസി കേന്ദ്രത്തിലേക്ക് മാറ്റിയത്.
രണ്ടു പൂച്ചകള്‍ ദിവസങ്ങള്‍ക്കകം ചത്തു. ഇവയെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാതെ മറവു ചെയ്തിരുന്നു. പിന്നീട് ചത്ത മൂന്നു പൂച്ചകളെയാണ് കാഞ്ഞങ്ങാട് ലാബില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയത്.

RANDOM NEWS

പോലീസിന് നേരേ കയ്യേറ്റം: സിഐ അടക്കം 3 പേര്‍ക്ക് പരുക്ക്

മേല്‍പറമ്പ് : മേല്‍പറമ്പ് ടൗണില്‍ പോലീസിന് നേരേ കയ്യേറ്റം. സിഐ അടക്കം 3 പേര്‍ക്ക് പരുക്ക്. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ …