Wednesday , September 30 2020
Breaking News

കോവിഡ് വ്യാപനം: ഒറ്റപ്പെട്ടുപോയ കടലോരത്തിലെ ജനങ്ങള്‍ക്ക് അടിയന്തിരമായി ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യണം അഡ്വ.കെ.ശ്രീകാന്ത്

കാസര്‍കോട് : കോവിഡ വ്യാപനം മൂലം ഒറ്റപ്പെട്ടുപോയ
മത്സ്യബന്ധന ഗ്രാമങ്ങളില്‍ താമസിക്കുന്ന ജനങ്ങള്‍ക്ക് അ അടിയന്തരമായി ഭക്ഷവസ്തുക്കള്‍ വിതരണം ചെയ്യണമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ ശ്രീകാന്ത് ആവശ്യപ്പെട്ടു.
കോവിഡ് വ്യാപനം നടന്നിട്ടും സര്‍ക്കാര്‍ ഇതുവരെ ഫലപ്രദമായ നടപടിയൊന്നും സ്വീകരിക്കാതെ മത്സൃതൊഴിലാളികളെ വന്‍ അപകടത്തിലെക്ക് തള്ളിവിടുകയാണ്..മത്സൃ തൊഴിലാളികള്‍ക്ക് അടിയന്തിരമായി ഭക്ഷൃ വസ്തുകള്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാവണം .നിലവിലെ സാഹചര്യത്തില്‍ വരുമാനം പൂര്‍ണ്ണമായും നിലച്ച സ്ഥിതിയാണ്. കടകളും പൂര്‍ണമായിട്ട് അടച്ചിട്ടിരിക്കുകയാണ്. കാസര്‍ഗോഡ് കടപ്പുറം പുറം തീര്‍ത്തും ഒറ്റപ്പെട്ടിരിക്കുകയാണ്.ഈ പരിഹരിക്കാന്‍ യാതൊരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
മത്സൃ തൊഴിലാളി കുടുംബങ്ങളും ഒറ്റപ്പെട്ട സാഹചര്യത്തില്‍ സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തി സാമ്പത്തിക പക്കേജ് പ്രഖ്യാപിക്കാനും സര്‍ക്കാര്‍ തയ്യാറാവണമെന്ന് അഡ്വ.കെ.ശ്രികാന്ത് പറഞ്ഞു.

RANDOM NEWS

അന്താരാഷ്ട്ര ടൂറിസം ദിനം: തണല്‍ മരങ്ങള്‍ക്ക് സംരക്ഷണമൊരുക്കി ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ്

കാഞ്ഞങ്ങാട്: അന്താരാഷ്ട്ര ടൂറിസം ദിനത്തിന്റെ ഭാഗമായി ലോക ടൂറിസം ഭൂപടത്തില്‍ കേരളത്തിന്റെ കയ്യൊപ്പായ ബേക്കല്‍ കോട്ടക്ക് സമീപം നട്ടുപിടിപ്പിച്ച ചെടികള്‍ക്കും …