Wednesday , August 12 2020
Breaking News

ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്നും പ്രവാസികളെ ഇറക്കിവിട്ടതിനെതിരെ പ്രവാസി കോണ്‍ഗ്രസ് കളക്ടറെ ഉപരോധിച്ചു

കാസര്‍കോട് : സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കാസറഗോഡ് തഹസില്‍ദാര്‍ അടക്കമുള്ളവരുടെ സഹായത്തോടെ താമസമാരംഭിച്ച ഗര്‍ഭിണികളും, വൃദ്ധരും, കുട്ടികളുമടക്കമുള്ള പ്രവാസികളെ അര്‍ധരാത്രിയില്‍ അകാരണമായി ലോഡ്ജില്‍ നിന്നും ഇറക്കിവിട്ട ജില്ലാ കളക്ടറുടെ മനുഷ്യത്വ രഹിതമായ നടപടിക്കെതിരെ പ്രവാസി കോണ്‍ഗ്രസ്സ് ജില്ലാ കമ്മിറ്റി കളക്ടറേറ്റില്‍ കളക്ടറെ ഉപരോധിച്ച് പ്രതിഷേധം നടത്തി. പ്രവാസികളോട് ജില്ലാ കളക്ടര്‍ വൈര്യ നിരാതന ബുദ്ധിയോടെ ക്രൂരത കാണിക്കുന്നത് വഞ്ചനാപരമാണെന്നും ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങളെ ഹനിക്കുന്ന കളക്ടറുടെ ക്രൂര നടപടികള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ കടുത്ത സമരങ്ങളുമായ് പ്രവാസി കോണ്‍ഗ്രസ്സ് രംഗത്തിറങ്ങുമെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത പ്രവാസി കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡണ്ട് പത്മരാജന്‍ മുന്നറിയിപ്പ് നല്‍കി. ഈ ക്രൂര നടപടിയില്‍ കളക്ടര്‍ ഖേദം രേഖപ്പെടുത്തണമെന്നും ഇതിനെതിരെ നിയമപരമായി തേടാവുന്ന വഴികളെല്ലാം പ്രവാസി കോണ്‍ഗ്രസ്സ് സ്വീകരിക്കുമെന്നും പത്മരാജന്‍ മുന്നറിയിപ്പ് നല്‍കി.

നാം ഹനീഫ, ജമീല അഹമെദ്, ഒ.വി.പ്രദീപ്, നസീര്‍ കൊപ്പ, അച്ചുതന്‍ മുറിയനാവി, ഫജു ബന്താട് തുടങ്ങിയവര്‍ ഉപരോധത്തിന് നേതൃത്വം നല്‍കി

RANDOM NEWS

ബിജെപി കാസര്‍ഗോഡ് ജില്ല വര്‍ച്വല്‍ റാലി 16 ന്

കാസര്‍കോട് : സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കുക എന്ന ആവശ്യമുന്നയിച്ച് ബിജെപി കാസര്‍ഗോഡ് ജില്ലാ സമരപ്രഖ്യാപന വെര്‍ച്വല്‍ …