Saturday , February 22 2020
Breaking News

ക്ഷയരോഗത്തിനെതിരെ തൂവാല വിപ്ലവവുമായി മാലിക് ദീനാര്‍ കോളേജ് വിദ്യാര്‍ത്ഥികള്‍

സീതാംഗോളി : മാലിക്ദീനാര്‍ കോളേജ് ഓഫ് ഗ്രാജുവേറ്റ് സ്റ്റഡിസിലെ എന്‍ എസ് എസ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ക്ഷയരോഗത്തിനെതിരെ ബോധവത്ക്കരണം നടത്തി. ദേശീയ യുവജന വാരാചരണത്തിന്റെ ഭാഗമായി വായുജന്യ രോഗങ്ങളെ തൂവാകൊണ്ട് പ്രതിരോധിക്കുന്നതിനായി കോളേജിലെ മുഴുവന്‍ കുട്ടികള്‍ക്കും തൂവാല വിതരണം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ എയ്ഡസ്, ക്ഷയം കണ്‍ട്രോളര്‍ ഓഫീസര്‍ ഡോ. ആമിന മുണ്ടോള്‍ നിര്‍വ്വഹിച്ചു. ഹെല്‍ത്ത് ലൈന്‍ ഡയരക്ടര്‍ മോഹനന്‍ മാങ്ങാട് ആശംസകള്‍ അറിയിച്ചു. യുവജന ബോധവത്ക്കരണവുമായി ബന്ധപ്പെട്ട് ജോസ് തയ്യില്‍ പരിശീലന ക്ലാസെടുത്തു. കോളേജ് പ്രിന്‍സിപ്പാള്‍ ഉദയകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ജനാര്‍ദ്ദന എസ് സ്വാഗതവും സെക്രട്ടറി ഉസ്മാന്‍ സുഫൈര്‍ നന്ദിയും പറഞ്ഞു.

RANDOM NEWS

വേനല്‍ക്കാലരോഗങ്ങള്‍ : ജാഗ്രത നിര്‍ദേശവുമായി ഹോമിയോപ്പതി വകുപ്പ്

കാസര്‍കോട് : സംസ്ഥാനമാകമാനം ഫെബ്രുവരി മാസത്തില്‍ തന്നെ മുമ്പെങ്ങുമില്ലാത്ത വിധം ഉയര്‍ന്ന താപനില രേഖപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തില്‍ ജാഗ്രതാനിര്‍ദേശവുമായി ഹോമിയോപ്പതി വകുപ്പ് …