Tuesday , April 7 2020
Breaking News

ക്ഷേത്രങ്ങള്‍ ഹൈന്ദവതയുടെ ശക്തികേന്ദ്രം ; വീരേന്ദ്ര ഹെഗ്‌ഡെ

ഗോസാഡ : തുളുഭാഷക്കും സംസ്‌കൃതിക്കും കാസര്‍കോട്ടെ ക്ഷേത്രങ്ങള്‍ വലിയ സംഭാവനയാണ് നല്‍കിയിട്ടുള്ളതെന്ന് ധര്‍മ്മസ്ഥല ധര്‍മ്മാധികാരി വീരേന്ദ്ര ഹെഗ്‌ഡെ പറഞ്ഞു. ഗോസാഡ ശ്രീ മഹിഷ മര്‍ദ്ദിനി ക്ഷേത്രം ബ്രഹ്മ കലശോത്സവത്തോടനുബന്ധിച്ചുള്ള സാംസ്‌കാരിക പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാസര്‍കോട്ടെ ക്ഷേത്രങ്ങളില്‍ തുളു ലിപിയും സാംസ്‌കാരിക അടയാളങ്ങളും പ്രാധാന്യത്തോടെ സംരക്ഷിച്ചിട്ടുള്ളത് അദ്ദേഹം ചൂണ്ടിക്കാട്ടി. ഹൈന്ദവ സമൂഹത്തെ ഒന്നിപ്പിക്കുന്നത് ക്ഷേത്രങ്ങളാണെന്നും ക്ഷേത്രങ്ങള്‍ ആരാധക കേന്ദ്രങ്ങളാവുമ്പോള്‍ ഹൈന്ദവ സമൂഹവും വളരുമെന്നും അദ്ദേഹം പറഞ്ഞു. ഉഡുപ്പി കാണിയൂര്‍ മഠാധിപതി ശ്രീ വിദ്യാവല്ലഭ തീര്‍ത്ഥ മുഖ്യപ്രഭാഷണം നടത്തി.

RANDOM NEWS

കയറ്റിറക്ക് തൊഴിലാളികളെ പോലീസ് വീണ്ടും തടഞ്ഞു; റേഷന്‍ മൊത്തവിതരണം നിലച്ചു

വിദ്യാനഗര്‍ : റേഷന്‍ മൊത്തവിതരണ കേന്ദ്രത്തില്‍ കയറ്റിറക്ക് ജോലിക്ക് പോവുകയായിരുന്ന തൊഴിലാളികളെ പോലീസ് തടഞ്ഞ് തിരിച്ചയച്ചതിനെ തുടര്‍ന്ന് വിതരണം നിലച്ചു. …