Thursday , January 28 2021
Breaking News

ഖത്തര്‍ അനുമതി നല്‍കിയില്ല; പ്രവാസികളെ എത്തിക്കേണ്ട വിമാനം റദ്ദാക്കി

കോഴിക്കോട് : അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് ദോഹയില്‍നിന്ന് തിരുവനന്തപുരത്തേക്ക് പ്രവാസികളെ എത്തിക്കാനുള്ള വിമാനം
റദ്ദാക്കി. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വിമാനമാണ് ഖത്തര്‍ സര്‍ക്കാരിന്റെ ലാന്‍ഡിങ് പെര്‍മിറ്റ് ലഭിക്കാത്തതു കാരണം റദ്ദാക്കിയത്.

കോഴിക്കോട് വിമാനത്താവളത്തില്‍നിന്ന് ഇന്ന് ഉച്ചയ്ക്കു ഒരു മണിക്കാണു വിമാനം പുറപ്പെടേണ്ടിയിരുന്നത്.എന്നാല്‍ വൈകിട്ട് മൂന്നു മണിക്കു ശേഷവും വിമാനം പുറപ്പെട്ടിരുന്നില്ല. ഇതിനു പിന്നാലെയാണ് വിമാനം റദ്ദാക്കിയതായി അറിയിപ്പ് എത്തിയത്. ദോഹയില്‍ നിന്നുള്ള യാത്രക്കാരുമായി ഇന്നു രാത്രി
0.45 ന് തിരുവനന്തപുരത്ത് എത്തേണ്ടിയിരുന്ന വിമാനമാണിത്. പുതുക്കിയ ഷെഡ്യൂള്‍ പിന്നീട് അറിയിക്കും.

RANDOM NEWS

സംസ്ഥാനത്ത് 6357 പേര്‍ക്ക് കൂടി കോവിഡ് ; 5542 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 6357 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 860, തൃശൂര്‍ 759, കോഴിക്കോട് 710, മലപ്പുറം …