Saturday , February 29 2020
Breaking News

ഗണിത ശാസ്ത്ര ശില്പശാല സംഘടിപ്പിച്ചു

കാസര്‍കോട് :കാസര്‍കോട് ഗവണ്‍മെന്റ് കോളേജ് ഗണിതശാസ്ത്ര വിഭാഗത്തിന്റെയും കേരള സ്‌കൂള്‍ ഓഫ് മാത്തമാറ്റിക്‌സിന്റെയും സംയുക്താഭിമുഖ്യത്തില്‍ കാസര്‍കോട് ജില്ലയിലെ ഗണിതശാസ്ത്ര ബിരുദ വിദ്യാര്‍ഥികള്‍ക്കായി നാല് ദിവസത്തെ ഗണിതശാസ്ത്ര ശില്പശാല സംഘടിപ്പിച്ചു . കോഴിക്കോട് സര്‍വ്വകലാശാല ഗണിതശാസ്ത്ര വിഭാഗം മുന്‍ മേധാവി പ്രൊഫസര്‍ എം.എസ്.ബാലസുബ്രഹ്മണി ഉദ്ഘാടനം ചെയ്തു. കോളേജ് സെമിനാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഡോക്ടര്‍ എ. എല്‍. അനന്ദപത്മനാഭ അധ്യക്ഷത വഹിച്ചു.

പ്രൊഫസര്‍ എം.എസ്.ബാലസുബ്ര മണി, പ്രൊഫസര്‍ എ.ജെ. ജയന്തന്‍( ഗോവ സര്‍വകലാശാല ),ഡോക്ടര്‍ എം. കുഞ്ഞനന്ദന്‍ (ഗോവ സര്‍വകലാശാല), ഡോക്ടര്‍ മുരളീകൃഷ്ണന്‍ കെ. (എന്‍ഐടി കാലിക്കറ്റ്), ഡോക്ടര്‍ അലി അക്ബര്‍ കെ. (സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ,കേരള) , ഡോക്ടര്‍ അഖിലേഷ് പി. (കേരള സ്‌കൂള്‍ ഓഫ് മാത്തമാറ്റിക്‌സ് ),ഡോക്ടര്‍ വി. ബി. കിരണ്‍ കുമാര്‍ (കുസാറ്റ് )എന്നിവര്‍ ശില്പശാല കൈകാര്യം ചെയ്തു.

ഉദ്ഘാടന ചടങ്ങില്‍ ഗവണ്‍മെന്റ് കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ രമ. എം ,IQAC കോര്‍ഡിനേറ്റര്‍ ഡോക്ടര്‍ ജിജോ പി.യു, ശില്പശാല കോര്‍ഡിനേറ്റര്‍ ഡോക്ടര്‍ അഖിലേഷ് പി.,ലോക്കല്‍ കോര്‍ഡിനേറ്റര്‍മാരായ ഡോക്ടര്‍ മുബീന ടി. , ശ്രീമതി ആയിശത്ത് ഫസ്‌ന ടി.പി., കോളേജ് യൂണിയന്‍ ഭാരവാഹി ദര്‍ശന തുടങ്ങിയവര്‍ സംസാരിച്ചു

RANDOM NEWS

ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സോളാര്‍ വൈദ്യുതിയിലേക്ക് ആദ്യഘട്ടം പൂര്‍ത്തിയായി

കാസര്‍കോട് : വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും കൗതുകവും പുതിയ അറിവുകളും സമ്മാനിച്ച് വെള്ളച്ചാല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പഠനനോത്സവം സമാപിച്ചു. നീലശ്വരം …